
ഏറെ നാളുകൾക്ക് ശേഷം സുരേഷ് ഗോപി നായകനായെത്തിയ ചിത്രമാണ് ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള. വിവാദങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററിലെത്തിയത്. മികച്ച പ്രതികരമാണ് ചിത്രത്തിന് പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിച്ചത്. കേരളത്തിലെ പെരുമഴയത്തും മോശമല്ലാത്ത കളക്ഷൻ ചിത്രം തിയേറ്റിൽ നിന്നും നേടുന്നുണ്ട്.
ആദ്യ ദിനം 1.1 കോടി രൂപ ചിത്രം ഇന്ത്യയിൽ നിന്നും നേടിയപ്പോൾ രണ്ടാം ദിനം 1 കോടി രൂപയാണ് സ്വന്തമാക്കിയത്. മൂന്നാം ദിനമായ ശനിയാഴ്ച 90 ലക്ഷം നേടിയെന്നുമാണ് റിപ്പോർട്ടുകൾ. സാക്നിൽക്കാണ് കളക്ഷൻ റിപ്പോർട്ട് പുറത്തുവിടുന്നത്. മൂന്നാം ദിനത്തിലെ കളക്ഷൻ അന്തിമ കണക്കല്ലെന്നും സാക്‌നിൽക്ക് പറയുന്നു. മൂന്ന് കോടിയാണ് ഇതുവരെ തിയേറ്ററിൽ നിന്നും ചിത്രത്തിന് ഇതുവരെ ലഭിച്ചത്. ചിത്രത്തിന്റെ ആദ്യ ഞായറാഴ്ചയായ ഇന്ന് മെച്ചപ്പെട്ട കളക്ഷൻ നേടാൻ സാധിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
അഡ്വേക്കറ്റ് ഡേവിഡ് ആബേൽ ഡോണോവൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ജാനകി വിദ്യാധരൻ എന്ന കഥാപാത്രമാണ് നായികയായി എത്തിയ അനുപമ പരമേശ്വരന്റേത്.
2023ൽ റിലീസായ ഗരുഡന് ശേഷം തിയേറ്ററിലെത്തുന്ന സുരേഷ് ഗോപി ചിത്രമാണ് JSK. അഭിനയരംഗത്തേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നത്. ഒരുപാട് വിവാദങ്ങൾക്ക് ശേഷമാണ് ചിത്രം ഇന്ന് തിയേറ്ററിലെത്തുന്നത്. ജൂൺ 27ന് റിലീസ് ചെയ്യാനിരുന്ന ചിത്രം പിന്നീട് പേരിനെ ചൊല്ലിയുള്ള വിവാദങ്ങളും സെൻസർ ബോർഡ് ഇടപെടലും മൂലം നീട്ടിവെക്കുകയായിരുന്നു.
അനുപമയോടൊപ്പം ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്- സജിത് കൃഷ്ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണം- റെനഡിവേ, എഡിറ്റിംഗ്- സംജിത് മുഹമ്മദ്, പശ്ചാത്തല സംഗീതം- ജിബ്രാൻ, സംഗീതം- ഗിരീഷ് നാരായണൻ, മിക്‌സ്- അജിത് എ ജോർജ്, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, കലാസംവിധാനം- ജയൻ ക്രയോൺ, ചീഫ് അസോസിയേറ്റ്‌സ്- രജീഷ് അടൂർ, കെ. ജെ. വിനയൻ, ഷഫീർ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹനൻ, സംഘട്ടനം - മാഫിയ ശശി, ഫീനിക്‌സ് പ്രഭു, രാജശേഖർ, നൃത്തസംവിധാനംഃ സജിന മാസ്റ്റർ, വരികൾ- സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങൾ- അരുൺ മനോഹർ, മേക്കപ്പ്- പ്രദീപ് രംഗൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിച്ചു, സവിൻ എസ്. എ, ഹരിപ്രസാദ് കെ, വിഎഫ്എക്‌സ്- ഐഡൻറ് ലാബ്‌സ്, ഡിഐ- കളർ പ്ലാനറ്റ്, സ്റ്റിൽസ്- ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ- ഐഡൻറ് ലാബ്‌സ്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ- ഡ്രീം ബിഗ് ഫിലിംസ്, ഓൺലൈൻ പ്രൊമോഷൻ- ആനന്ദു സുരേഷ്, ജയകൃഷ്ണൻ ആർ. കെ., വിഷ്വൽ പ്രമോഷൻ- സ്നേക് പ്ലാന്റ് എൽഎൽസി, പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ.
Content Highlights- Jsk movie collection