ഇങ്ങനെ പേടിച്ചാലോ അജയ് ദേവ്ഗണെ, ആദ്യം ട്രോളുകൾ ഇപ്പോഴിതാ റിലീസും നീട്ടി; കാരണം സൈയാരായോ?

നിലവിൽ സൈയാരാ തിയേറ്ററുകളിൽ നിറഞ്ഞ സദസിലാണ് പ്രദർശിപ്പിക്കുന്നത്

dot image

അജയ് ദേവ്ഗൺ നായകനായി എത്തുന്ന സിനിമയാണ് സൺ ഓഫ് സർദാർ 2. അശ്വിനി ധിർ സംവിധാനം ചെയ്ത കോമഡി ആക്ഷൻ സിനിമ സൺ ഓഫ് സർദാറിൻ്റെ രണ്ടാം ഭാഗമാണ് ഇത്. ചിത്രം ജൂലൈ 25 നായിരുന്നു ആദ്യം തിയേറ്ററിലെത്താനിരുന്നത്. എന്നാൽ ഇപ്പോൾ സിനിമയുടെ റിലീസ് ആഗസ്റ്റ് ഒന്നിലേക്ക് മാറ്റിവെച്ചെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ബോളിവുഡ് റൊമാന്റിക് ചിത്രമായ 'സൈയാരാ'യുടെ വൻ വിജയത്തെത്തുടർന്നാണ് അജയ് ദേവ്ഗൺ ചിത്രത്തിന് റിലീസ് മാറ്റിവെക്കേണ്ടി വന്നതെന്നാണ് റിപ്പോർട്ട്. നിലവിൽ സൈയാരാ തിയേറ്ററുകളിൽ നിറഞ്ഞ സദസിലാണ് പ്രദർശിപ്പിക്കുന്നത്. ഇത് സൺ ഓഫ് സർദാർ 2 വിന് തിയേറ്ററുകൾ ലഭ്യമാകാതിരിക്കുവാൻ കാരണമായെന്നും അതിനാലാണ് നിർമാതാക്കൾ ചിത്രം ആഗസ്റ്റ് ഒന്നിലേക്ക് മാറ്റിയതെന്നും ബോളിവുഡ് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നു. വമ്പൻ ബജറ്റിൽ ആക്ഷൻ കോമഡി ഴോണറിലാണ് സൺ ഓഫ് സർദാർ 2 ഒരുങ്ങുന്നത്. ആദ്യ ഭാഗത്തിന്റെ തുടർച്ചയായി അല്ലാതെ ഒരു സ്പിരിച്വൽ സീക്വൽ ആണിത്.

അതേസമയം തിയേറ്ററുകളിൽ നിന്ന് കോടികൾ കൊയ്യുകയാണ് സൈയാരാ. ഏവരെയും ഞെട്ടിച്ചുകൊണ്ട് സിനിമ ആദ്യ ദിനം ചിത്രം 24 കോടിയാണ് നേടിയിരിക്കുന്നത്. 21 കോടിയാണ് സിനിമയുടെ നെറ്റ് കളക്ഷൻ. നിറഞ്ഞ സദസിലാണ് ചിത്രം എല്ലാ തിയേറ്ററിലും പ്രദർശിപ്പിക്കപ്പെടുന്നത്. കേരളത്തിലും സിനിമയ്ക്ക് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. ചിത്രം കണ്ട് തിയേറ്ററിനുള്ളിൽ ആഘോഷിക്കുന്ന പ്രേക്ഷകരുടെ ചിത്രങ്ങളും വിഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിലാണ്. രണ്ടാം ദിനവും മികച്ച ബുക്കിംഗ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ആദ്യ ദിനത്തെക്കാൾ കളക്ഷൻ സിനിമ രണ്ടാം ദിവസം നേടുമെന്നാണ് കണക്കുകൂട്ടൽ. ഓവർസീസ് മാർക്കറ്റിലും സിനിമ വലിയ കുതിപ്പുണ്ടാക്കുന്നുണ്ട്.

Content Highlights- Ajay devgn film son of sardaar 2 release postponed

dot image
To advertise here,contact us
dot image