ഡെങ്കിപ്പനിയെ തുടർന്ന് നടന്‍ വിജയ് ദേവരകൊണ്ട ആശുപത്രിയില്‍, കിംഗ്ഡം റീലീസ് വൈകുമോയെന്ന് ആരാധകർ

ഡെങ്കിപ്പനിയെ തുടര്‍ന്ന് നടന്‍ വിജയ് ദേവരകൊണ്ടയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

dot image

ഡെങ്കിപ്പനിയെ തുടര്‍ന്ന് നടന്‍ വിജയ് ദേവരകൊണ്ടയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിലാണെന്നും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും നടന്റെ ബന്ധുക്കൾ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ടു ചെയ്തു. നടന്റേതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ 'കിംഗ്ഡ'ത്തിന്റെ റിലീസിന് തൊട്ടുമുന്‍പാണ് ഡെങ്കിപ്പനി ബാധിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ റീലീസ് ഇനിയും വൈകുമോയെന്നാണ് ആരാധകർ ചോദിക്കുന്നത്. നേരത്തെ മെയ് 30-ന് റിലീസ് ചെയ്യാന്‍ പദ്ധതിയിട്ടിരുന്ന സിനിമ പല കാരണങ്ങളാല്‍ വൈകുകയും റിലീസ് തീയതി ജൂലായ് നാലിലേക്കും പിന്നീട് ജൂലായ് 31-ലേക്കും മാറ്റുകയും ചെയ്തു. നടൻ ഉടന്‍ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ റിലീസിനായുള്ള തയ്യാറെടുപ്പുകള്‍ തുടരുകയാണ്.

ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രം സിംഹള-തമിഴ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. സംഘര്‍ഷങ്ങള്‍ മൂലമുണ്ടായ അഭയാര്‍ത്ഥി പ്രതിസന്ധിയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ഭാഗ്യശ്രീ ബോര്‍സെ, സത്യദേവ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സിത്താര എന്റര്‍ടെയ്ന്‍മെന്റ്സും ഫോര്‍ച്യൂണ്‍ ഫോര്‍ ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Content Highlights:  Vijay Deverakonda is Down with Dengue

dot image
To advertise here,contact us
dot image