
ഇന്ദ്രൻസും മീനാക്ഷിയും ഒന്നിക്കുന്ന ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. കഴിഞ്ഞ ദിവസം ഇരുവരുടെയും ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത് വിട്ടിരുന്നു. 'ലെറ്റ്സ് ഗോ ഫോർ എ വാക്ക്' എന്ന ടാഗ്‌ലൈനിൽ 'പ്രൈവറ്റ്' എന്നാണ് ചിത്രത്തിൻ്റെ പേര്. ആഗസ്റ്റ് 1നാണ് ചിത്രം തീയേറ്ററുകളിലേയ്ക്ക് എത്തുന്നത്. ഇന്ദ്രൻസ്, മീനാക്ഷി അനൂപ്, അന്നു ആൻ്റണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ബാലൻ മാരാർ എന്ന ഇന്ദ്രൻസിൻ്റെയും അഷിത ബീഗം എന്ന മീനാക്ഷിയുടെയും കഥാപാത്രങ്ങളുടെ പേരുകൾ മാത്രമാണ് ഇതുവരെ ചിത്രത്തിൻ്റെ അണിയറക്കാർ പുറത്ത് വിട്ടിരുന്നത്. നവാഗതനായ ദീപക് ഡിയോണാണ് ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. സി ഫാക്ടർ ദ എൻ്റർടെയ്ൻമെൻ്റ് കമ്പനിയുടെ ബാനറിൽ വി കെ ഷബീറാണ് ചിത്രത്തിൻ്റെ നിർമ്മാതാവ്. തജു സജീദാണ് ലൈൻ പ്രൊഡ്യൂസർ, പുറത്തിറങ്ങാനിരിക്കുന്ന മമ്മൂട്ടി ചിത്രമായ കളങ്കാവൻ അടക്കം നിരവധി ചിത്രങ്ങൾക്ക് കാമറ ചലിപ്പിച്ച ഫൈസൽ അലിയാണ് ഛായാഗ്രാഹകൻ.
നവാഗതനായ അശ്വിൻ സത്യയാണ് സിനിമയുടെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. എഡിറ്റർ ജയകൃഷ്ണൻ, വസ്ത്രാലങ്കാരം സരിത സുഗീത്, മേക്കപ്പ് ജയൻ പൂങ്കുളം, ആർട്ട് മുരളി ബേപ്പൂർ, പ്രൊഡക്ഷൻ ഡിസൈൻ സുരേഷ് ഭാസ്കർ, സൗണ്ട് ഡിസൈൻ അജയൻ അടാട്ട്, സൗണ്ട് മിക്സിംഗ് പ്രമോദ് തോമസ്, പ്രൊഡക്ഷൻ കൺട്രോളർ നിജിൽ, സ്റ്റിൽസ് അജി കൊളോണിയ, പിആർഒ എ എസ് ദിനേശ് തുടങ്ങിയവരാണ് ചിത്രത്തിൻ്റെ അണിയറയിൽ.
Content Highlights: The first look poster of the film starring Indrans and Meenakshi is out