
ബോളിവുഡിലെ പ്രശസ്തനായ നടന്മാരില്‍ ഒരാളാണ് സഞ്ജയ് ദത്ത്. നടന്റെ ഏറ്റവും പുതിയ ചിത്രമാണ് കെ ഡി. സിനിമയുടെ പ്രമോഷൻ ഭാഗമായി നടന്ന പരിപാടിയിൽ കേരളത്തെ ക്കുറിച്ചും ഇവിടുത്തെ അഭിനേതാക്കളെക്കുറിച്ചും നടൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തനിക്ക് ഏറെ ബഹുമാനം തോന്നിയിട്ടുള്ള രണ്ട് അഭിനേതാക്കാളാണ് മമ്മൂട്ടിയും മോഹന്‍ലാലുമെന്ന് അദ്ദേഹം പറയുന്നു. തന്റെ സഫാരി എന്നൊരു സിനിമ കേരളത്തില്‍ ഷൂട്ട് ചെയ്തിട്ടുണ്ടെന്നും അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ വെച്ചാണ് സിനിമയിലെ ഒരു പാട്ട് ഷൂട്ട് ചെയ്തതെന്നും സഞ്ജയ് ദത്ത് കൂട്ടിച്ചേര്‍ത്തു. തനിക്ക് ഫഹദ് ഫാസിലിനെ അറിയാമെന്നും ആവേശം കണ്ട് തനിക്ക് ഇഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു
‘എനിക്കേറെ ബഹുമാനം തോന്നിയിട്ടുള്ള രണ്ട് അഭിനേതാക്കളാണ് മോഹന്‍ലാല്‍ സാറും മമ്മൂട്ടി സാറും. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ സഫാരി എന്നൊരു സിനിമ കേരളത്തില്‍ വെച്ച് എടുത്തിട്ടുണ്ട്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ വെച്ച് നമ്മള്‍ ആ സിനിമയുടെ പാട്ട് ഷൂട്ട് ചെയ്തിരുന്നു.
അതിനുശേഷം ന പെരിയാര്‍ നാഷണല്‍ പാര്‍ക്കിലേക്ക് പോയി. അത് മനോഹരമായ സ്ഥലമായിരുന്നു. കേരളത്തില്‍ വളരെ സ്‌നേഹമുള്ള ആളുകളാണ് ഉള്ളത്. മലയാള സിനിമ അടിപൊളിയാണ്. എനിക്ക് ഫഹദിനെ നന്നായി അറിയാം. ആവേശം ഞാന്‍ കണ്ടിരുന്നു. എനിക്ക് വളരെ ഇഷ്ടപ്പെട്ടു,’ സഞ്ജയ് ദത്ത് പറഞ്ഞു.
Content Highlights: Bollywood actor Sanjay Dutt speaks about Malayalam cinema