
വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് ലിയോ. മാസ്റ്ററിന്റെ വിജയത്തിന് ശേഷം ഇരുവരും വീണ്ടുമൊന്നിച്ച സിനിമയായതിനാൽ വലിയ ഹൈപ്പിലാണ് സിനിമ തിയേറ്ററിൽ എത്തിയത്. വമ്പൻ വിജയമായിരുന്നു സിനിമ തിയേറ്ററുകളിൽ നിന്ന് നേടിയതും. ഇപ്പോഴിതാ സിനിമയില്‍ അഭിനയിച്ചതില്‍ ലോകേഷ് കനകരാജിനോട് ദേഷ്യമുണ്ടെന്ന് പറയുകയാണ് സഞ്ജയ് ദത്ത്. തന്റെ പുതിയ സിനിമയുടെ പ്രമോഷൻ ഭാഗമായി നടന്ന ചടങ്ങിലാണ് നടന്റെ പ്രതികരണം.
'രജിനികാന്തിനോടും കമല്‍ ഹാസനോടും ബഹുമാനമുണ്ട്. അവരെന്‍റെ സീനിയേഴ്സാണ്. അവരില്‍ നിന്നും ഒരുപാട് പഠിയ്ക്കാനുണ്ട്. രജിനികാന്തിനോടൊപ്പം പല സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം വളരെ എളിമയുള്ള വ്യക്തിയാണ്. ദളപതി വിജയ്ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചതിലും സന്തോഷമുണ്ട്.
"I worked with ThalapathyVijay & I loved it♥️. I'm angry with LokeshKanagaraj, because he didn't give me a big role in #LEO. He wasted me😀"
— AmuthaBharathi (@CinemaWithAB) July 11, 2025
- #SanjayDutt pic.twitter.com/aWDNtkSEar
ലോകേഷ് കനകരാജിനോട് ദേഷ്യമുണ്ട്. കാരണം ലിയോയില്‍ അദ്ദേഹം എനിക്ക് ഒരു വലിയ റോള്‍ തന്നില്ല, എന്നെ ശരിക്ക് ഉപയോഗിച്ചില്ല. അജിത്ത് സാറിനേയും ഇഷ്ടമാണ്. അദ്ദേഹം എന്‍റെ അടുത്ത സുഹൃത്താണ്. രജിനികാന്തിന്‍റെ നിരവധി സിനിമകള്‍ കണ്ടിട്ടുണ്ട്. കൂലിക്കായി കാത്തിരിയ്ക്കുകയാണ്. കമല്‍ ഹാസനു വേണ്ടി തഗ്ലൈഫും കാണും,' സഞ്ജയ് ദത്ത് പറഞ്ഞു. വളരെ കൂളായി ചിരിച്ചുകൊണ്ടാണ് സഞ്ജയ് ഇക്കാര്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ലിയോ സിനിമയിൽ തന്നെ നന്നായി ഉപയോഗിച്ചില്ല എന്ന് പറയുന്ന ഭാഗം മാത്രമായിട്ടാണ് ഇപ്പോള്‍ കട്ട് ചെയ്ത് സോഷ്യൽ മീഡിയിൽ വ്യാപകമായി പ്രചരിക്കുന്നത്.
സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിൽ പാർത്ഥിപൻ, ലിയോ ദാസ് എന്നീ കഥാപാത്രങ്ങളായാണ് വിജയ് എത്തുന്നത്. തൃഷയാണ് ചിത്രത്തിലെ നായിക. ലിയോയുടെ അച്ഛന്റെ വേഷത്തിൽ ഗ്യാങ്‌സ്റ്റർ ആയാണ് സഞ്ജയ് ദത്ത് സിനിമയിൽ എത്തുന്നത്. അര്‍ജുന്‍ സര്‍ജ, ഗൗതം വാസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മാത്യു തോമസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.
Content Highlights: Sanjay Dutt says he is angry with Lokesh Kanagaraj