
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമിച്ച് ധ്യാൻ ശ്രീനിവാസൻ നായകനായി എത്തിയ സിനിമയാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ. മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങിയ ചിത്രമാണ് ഇത്. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് തീയതി പുറത്തുവന്നിരിക്കുകയാണ്.
ചിത്രം നാളെ മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. നിലവിൽ മലയാളത്തിൽ മാത്രമാണ് സിനിമ ലഭ്യമാകുന്നത് എന്നാണ് വിവരം. വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ മുൻചിത്രമായ മിന്നൽ മുരളിയും നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുന്നത്. പ്ലാച്ചിക്കാവ് എന്ന ഗ്രാമത്തിൽ നടക്കുന്ന കൊലപാതകങ്ങളും അത് അന്വേഷിക്കാൻ ശ്രമിക്കുന്ന പൊലീസും ഒപ്പം ധ്യാൻ ശ്രീനിവാസന്റെ ഉജ്ജ്വലനും നടത്തുന്ന ശ്രമങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ആക്ഷനും സസ്‌പെൻസും കോമഡിയും ഒക്കെ കൂടിക്കലർന്ന ഒരു പക്കാ എന്റർടൈനർ ആണ് ചിത്രം. വലിയ ഒരിടവേളയ്ക്ക് ശേഷം തിയേറ്ററിൽ മികച്ച പ്രകടനം കാഴ്ചവെച്ച ധ്യാൻ ചിത്രമാണിത്.
#PremiereAlert
— BINGED (@Binged_) July 10, 2025
Malayalam film #DetectiveUjjwalan will start streaming on @NetflixIndia from tonight pic.twitter.com/zKVRok7Ynh
ധ്യാൻ ശ്രീനിവാസനൊപ്പം, സിജു വിൽസൺ, കോട്ടയം നസീർ, റോണി ഡേവിഡ് രാജ്, സീമ ജി നായർ കൂടാതെ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ അമീൻ, നിഹാൽ നിസാം, നിബ്രാസ് നൗഷാദ്, ഷാഹുബാസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചമൻ ചാക്കോ എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് റമീസ് ആർസീ ആണ്. കാമറ പ്രേം അക്കാട്ട്, ശ്രയാന്റി, സൗണ്ട് ഡിസൈനർ സച്ചിൻ സുധാകരൻ. സൗണ്ട് എൻജിനീയർ അരവിന്ദ് മേനോൻ, കലാസംവിധാനം അബ്ദുല്ല കോയ, വസ്ത്രാലങ്കാരം നിസാർ റഹ്‌മത്, മേക്കപ്പ് ഷാജി പുൽപള്ളി.
Content Highlights: Detective Ujjwalan streaming on OTT soon