'ബിഗ് ബോസിലെ പ്രണയപരാജയം, ജീവനൊടുക്കാൻ ഒരു നടി ശ്രമിച്ചു'; നേരിട്ട വെല്ലുവിളികളെ കുറിച്ച് പ്രൊജക്ട് ഹെഡ്

'ഷോയിലേക്ക് എത്തുമ്പോള്‍ തന്നെ ഒരു ബ്രേക്കപ്പിലൂടെ കടന്നുപോവുകയായിരുന്നു നടി'

dot image

ഒരിക്കല്‍ ഹിന്ദി ബിഗ്‌ ബോസിന്‍റെ ഒരു സീസണിനിടെ, ഷോയിലാണെന്ന കാര്യം പോലും മറന്ന് ഒരു നടി ജീവനൊടുക്കാന്‍ ശ്രമിച്ച കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ് എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യയിലെ ബിഗ് ബോസ് പ്രോജക്ട് ഹെഡ് അഭിഷേക് മുഖര്‍ജി. വിജയ് വിക്രം സിംഗിനൊപ്പമുള്ള പോഡ്കാസ്റ്റിലാണ് മുഖര്‍ജിയുടെ തുറന്നുപറച്ചില്‍.

ടിവി താരമായ ഒരു നടിയാണ് പെട്ടെന്നുണ്ടായ മനോവിഷമം മൂലം കടുത്ത തീരുമാനമെടുത്തത്. മനുഷ്യന്റെ വികാരങ്ങളെ മുറിവേല്‍പ്പിക്കാതെ വേണം കണ്ടന്റുകള്‍ സൃഷ്ടിക്കാനെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

'ഷോയിലേക്ക് എത്തുമ്പോള്‍ തന്നെ ഒരു പ്രണയ പരാജയത്തിലൂടെ കടന്നുപോവുകയായിരുന്നു നടി. തന്റെ മോശം അവസ്ഥയില്‍ നിന്നൊരു മോചനം എന്നുകൂടി കരുതിയാണ് അവര്‍ ബിഗ്‌ബോസിന്റെ ഭാഗമായത്. അവിടെയെത്തിയപ്പോള്‍ ഹൗസിലുള്ള ഒരു മത്സരാര്‍ത്ഥിയുമായി അവര്‍ വീണ്ടും പ്രണയത്തിലായി. പക്ഷേ അയാള്‍ അവരെ ചതിച്ചു.

അയാള്‍ അത് ടെലിവിഷനില്‍ ശ്രദ്ധ പിടിച്ചുപറ്റാനും തന്‍റെ ഗെയിം സ്ട്രാറ്റജിയുടെ ഭാഗമായും മാത്രം

ചെയ്തതായിരുന്നു. ഇത് മനസിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. പക്ഷേ വൈകാതെ തന്നെ അവര്‍ അത് കണ്ടെത്തി. ഒരു ദിവസം പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അവര്‍ അത് മനസിലാക്കിയത്. ഷോ ആണെന്ന് പോലും മറന്നാണ് അവര്‍ മരിക്കാന്‍ തയ്യാറായി. പക്ഷെ, ഞങ്ങള്‍ കൃത്യസമയത്ത് ഇടപെട്ട് പ്രശ്നങ്ങള്‍ പരിഹരിച്ചു," മുഖര്‍ജി പറയുന്നു.

Content Highlight: A tv actress tried to end her life in bigg boss says project head

dot image
To advertise here,contact us
dot image