
അജയ് ദേവ്ഗൺ നായകനായ പുതിയ ചിത്രമാണ് റെയ്ഡ് 2. മെയ് ഒന്നിന് തിയേറ്ററിലെത്തിയ സിനിമയ്ക്ക് ബോക്സ് ഓഫീസിൽ വലിയ ചലനമാണ് ഉണ്ടാക്കിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. ചിത്രം 100 കോടി ക്ലബിലും ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്താൻ ഒരുങ്ങുകയാണ്.
ഈ മാസം 26 മുതൽ ചിത്രം ഒടിടിയിൽ ലഭ്യമാകും. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യാനൊരുങ്ങുന്നത്. ആഗോളതലത്തിൽ 165 കോടിയിലധികം നേടിയ ചിത്രമാണ് റെയ്ഡ് 2. സൽമാൻ ഖാന്റെ സിക്കന്ദർ, സണ്ണി ഡിയോളിന്റെ ജാട്ട്, അക്ഷയ് കുമാറിന്റെ കേസരി 2 എന്നിവയെ മറികടന്ന് 2025 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് സിനിമകളുടെ പട്ടികയിൽ ഈ ചിത്രം രണ്ടാം സ്ഥാനം നേടിയിരുന്നു. വിക്കി കൗശലിന്റെ ഛാവ എന്ന സിനിമയാണ് ഒന്നാമതുള്ളത്. അജയ് ദേവ്ഗണിന്റെ 15-ാമത്തെ നൂറുകോടി ചിത്രമാണ് റെയ്ഡ് 2. ഈ വർഷം ബോളിവുഡില് നിന്നും 100 കോടി നേട്ടം മറികടക്കുന്ന നാലാമത്തെ ചിത്രമാണ് റെയ്ഡ് 2.
Aaj se ulti ginti shuru 🔥Amay Patnaik is back with a new case and the same old fire 👊
— Netflix India (@NetflixIndia) June 24, 2025
Watch Raid 2, out 26 June, on Netflix.#Raid2OnNetflix pic.twitter.com/f06uJB6feQ
ആദ്യദിനം മുതൽ സിനിമയ്ക്ക് ബോക്സ് ഓഫീസിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യദിനത്തിൽ 19.25 കോടിയുടെ നെറ്റ് കളക്ഷൻ. തുടർന്നുള്ള ദിവസങ്ങളിൽ 12 കോടി, 18 കോടി എന്നിങ്ങനെ പോകുന്നു. 2018 ൽ പുറത്തിറങ്ങിയ റെയ്ഡ് എന്ന സിനിമയുടെ രണ്ടാം ഭാഗമായി എത്തുന്ന റെയ്ഡ് 2 ത്രില്ലർ ഴോണറിൽ ആണ് ഒരുക്കിയിരിക്കുന്നത്. രാജ് കുമാർ ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്തത്. റിതേഷ് ഷാ, രാജ് കുമാർ ഗുപ്ത, ജയദീപ് യാദവ്, കരൺ വ്യാസ് എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ വാണി കപൂർ, റിതേഷ് ദേശ്മുഖ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlights: Ajay Devgn film Raid 2 streaming soon on Netflix