
ഷൈൻ ടോം ചാക്കോയെ നായകനാക്കി ജി എം മനു സംവിധാനം നിർവ്വഹിക്കുന്ന സിനിമയാണ് 'ദി പ്രൊട്ടക്ടർ'. പൊലീസ് വേഷത്തിലാണ് ഷൈൻ ചിത്രത്തിൽ എത്തുന്നത്. ഹൊറർ ഇൻവെസ്റ്റിഗേഷൻ മൂഡിൽ ഒരുങ്ങിയിരിക്കുന്ന സിനിമ ഇന്ന് പുറത്തിറങ്ങി. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
പ്രേക്ഷകരെ ത്രില്ലടിപ്പിച്ചാണ് സിനിമ മുന്നോട്ട് പോകുന്നതെന്നും ചിത്രത്തിൽ മികച്ച പ്രകടനമാണ് ഷൈൻ ടോം ചാക്കോ കാഴ്ചവെച്ചിരിക്കുന്നതെന്നുമാണ് അഭിപ്രായങ്ങൾ. സംവിധായകൻ ജി എം മനുവിനും കയ്യടികൾ ലഭിക്കുന്നുണ്ട്. അമ്പാട്ട് ഫിലിംസിന്റെ ബാനറിൽ റോബിൻസ് മാത്യു ആണ് സിനിമ നിർമിച്ചിരിക്കുന്നത്. തലൈവാസൽ വിജയ്, മൊട്ട രാജേന്ദ്രൻ, സുധീർ കരമന, മണിക്കുട്ടൻ, ശിവജി ഗുരുവായൂർ, ബോബൻ ആലംമൂടൻ, ഉണ്ണിരാജ, ഡയാന, കാജൽ ജോൺസൺ, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അജേഷ് ആന്റണിയാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്.
ഛായാഗ്രഹണം: രജീഷ് രാമൻ, എഡിറ്റർ: താഹിർ ഹംസ, സംഗീതസംവിധാനം: ജിനോഷ് ആന്റണി, ബിജിഎം: സെജോ ജോൺ, കലാസംവിധാനം: സജിത്ത് മുണ്ടയാട്, കോസ്റ്റ്യൂം: അഫ്സൽ മുഹമ്മദ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, സ്റ്റണ്ട്: മാഫിയ ശശി, നൃത്തസംവിധാനം: രേഖ മാസ്റ്റർ, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി കവനാട്ട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നസീർ കരന്തൂർ, ഗാനരചന: റോബിൻസ് അമ്പാട്ട്, സ്റ്റിൽസ്: ജോഷി അറവക്കൽ, വിതരണം: അമ്പാട്ട് ഫിലിംസ്, ഡിസൈൻ: പ്ലാൻ 3, പിആർഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.
Content Highlights: Shine tom chacko film The Protector gets good response