കൈതി 2 ൽ നായിക അനുഷ്ക ഷെട്ടി? പ്രതികരിച്ച് അടുത്ത വൃത്തങ്ങൾ

കൈതി 2 ഉടൻ ആരംഭിക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്

dot image

തമിഴ് സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ' കൈതി 2'. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൈതിയുടെ രണ്ടാം ഭാഗമാണിത്. ചിത്രത്തിൽ അനുഷ്ക ഷെട്ടി നായികയാകുമെന്ന അഭ്യൂഹങ്ങൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഇപ്പോൾ ആ അഭ്യൂഹങ്ങൾ സംബന്ധിച്ച് പുതിയ വാർത്തകൾ വന്നിരിക്കുകയാണ്.

ചിത്രത്തിന്‍റെ ഭാഗമാകുന്നതിന് അനുഷ്‌കയെ ആരും ഇതുവരെ സമീപിച്ചിട്ടില്ല എന്നാണ് നടിയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. തമിഴിൽ നിന്നോ തെലുങ്കിൽ നിന്നോ പുതിയ പ്രൊജക്ടുകൾ ഒന്നും നടി ഇതുവരെ കമ്മിറ്റ് ചെയ്തിട്ടില്ല എന്നാണ് റിപ്പോർട്ട്.

'ഘാട്ടി' എന്ന സിനിമയാണ് അനുഷ്കയുടേതായി റിലീസ് കാത്ത് നിൽക്കുന്നത്. 2025 ജൂലൈ 11 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുക. ക്രിഷ് ജാഗർലാമുഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'വേദം' എന്ന ചിത്രത്തിന് ശേഷം അനുഷ്കയും കൃഷും ഒന്നിക്കുന്ന ഈ ചിത്രം യുവി ക്രിയേഷൻസിന്റെ ബാനറിൽ അനുഷ്ക അഭിനയിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ്. രണ്ട് വർഷത്തിന് ശേഷം തിയേറ്ററുകളിലെത്തുന്ന അനുഷ്ക ചിത്രം കൂടിയാണ് ഘാട്ടി.

അതേസമയം കൈതി 2 ഉടൻ ആരംഭിക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്. ചിത്രത്തിൽ കാർത്തി അവതരിപ്പിക്കുന്ന ദില്ലിയും സൂര്യയുടെ റോളക്‌സ്‌ എന്ന കഥാപാത്രവും കൈതി 2 വിൽ നേർക്കുനേർ വരുമെന്ന റിപ്പോർട്ടുകളുമുണ്ട്. ചിത്രത്തിൽ കമൽ ഹാസന്റെ വിക്രം എന്ന കഥാപാത്രവും എത്തുമെന്നാണ് സൂചനകൾ.

Content Highlights: Is Anushka Shetty to act in Kaithi 2

dot image
To advertise here,contact us
dot image