അല്ലു-അറ്റ്ലീ ടീമിന്റെ സിനിമയിൽ ഈ സൂപ്പർനായികയും; സുപ്രധാന വേഷത്തിലെന്ന് റിപ്പോർട്ട്

ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെയാകും നടി അവതരിപ്പിക്കുക എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട്

dot image

ഹിറ്റ് സംവിധായകൻ അറ്റ്ലീയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതുമുതൽ ആകാംക്ഷയിലാണ് ആരാധകർ. ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയ പ്രഖ്യാപനത്തിലൂടെ ഈ കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് ഒരു ബ്രഹ്‌മാണ്ഡ ചിത്രമായിരിക്കുമെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ ഹിറ്റ് നായിക മൃണാള്‍ താക്കൂർ ജോയിൻ ചെയ്തതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്.

ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെയാകും മൃണാൾ അവതരിപ്പിക്കുക എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. മൃണാളിന് പുറമെ ജാൻവി കപൂറും സിനിമയുടെ ഭാഗമാകുമെന്ന റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു ദീപിക പദുകോൺ സിനിമയുടെ ഭാഗമാകുന്നതായി അണിയറപ്രവർത്തകർ അറിയിച്ചത്. അറ്റ്ലീ ദീപികയ്ക്ക് കഥ വിശദീകരിച്ച് കൊടുക്കുന്നതും ദീപിക സീനുകൾ ചെയ്യുന്നതിന്റെയും വീഡിയോ പങ്കുവച്ചുകൊണ്ടാണ് അണിയറപ്രവർത്തകർ ഈ വമ്പൻ അപ്ഡേറ്റ് പുറത്തുവിട്ടത്.

സിനിമയുടെ ബജറ്റ് 800 കോടിക്ക് മുകളിലായിരിക്കും എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. 200 കോടി പ്രൊഡക്ഷന്‍ കോസ്റ്റ് വരുന്ന ചിത്രത്തിന്‍റെ വിഎഫ്എക്സിന് മാത്രം 250 കോടിയലധികം ചെലവാകുമെന്നാണ് സൂചന. ഇതോടെ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടുകളിൽ ഒന്നായി ഇത് മാറുമെന്നാണ് വിലയിരുത്തൽ.

അല്ലു അർജുന്റെ ഇരുപത്തി രണ്ടാമത്തെ ചിത്രവും അറ്റ്ലീയുടെ ആറാമത്തെ ചിത്രവുമാണിത്. അമേരിക്കയിലെ ലോലാ വി എഫ് എക്സ്, സ്പെക്ട്രൽ മോഷൻ, യു എസ് എ, ഫ്രാക്ചേർഡ് എഫ് എക്സ്, ഐ എൽ എം ടെക്നോപ്രോപ്സ്, അയൺ ഹെഡ് സ്റ്റുഡിയോ, ലെഗസി എഫക്ട്സ് എന്നീ സ്ഥാപനങ്ങളാണ് ഈ ചിത്രത്തിൽ അറ്റ്ലീയോടൊപ്പം സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നത്. ഈ വമ്പൻ പ്രൊജക്റ്റിന്റെ നിർമ്മാണം സൺ പിക്ചേഴ്സ് ആണ്.

Content Highlights: Mrunal Thakur to play a role in Allu Arjun and Atlee movie

dot image
To advertise here,contact us
dot image