ഒരു മിനിറ്റിന് 4.35 കോടി; കിങ് ഖാനെയും ദളപതിയെയും വെട്ടിച്ചോ അജയ് ദേവ്ഗണിന്റെ ഹിറ്റ് കാമിയോ?

ഇത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും എക്സ്‍പൻസീവായ കാമിയോ ആണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

dot image

ആക്ഷൻ സിനിമകളിലും കുടുംബചിത്രങ്ങളിലും ഒരുപോലെ തിളങ്ങുന്ന താരമാണ് അജയ് ദേവ്ഗൺ. ബോളിവുഡിലെ തന്നെ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ അദ്ദേഹം മുൻപന്തിയിലുമുണ്ട്. ഇപ്പോഴിതാ നടൻ മുമ്പ് ഒരു സിനിമയിൽ കാമിയോ റോൾ ചെയ്യുന്നതിനായി വാങ്ങിയ പ്രതിഫലം ഇപ്പോൾ ചർച്ചയാവുകയാണ്.

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ എന്ന സിനിമയിൽ അജയ് ദേവ്ഗൺ ഒരു കാമിയോ വേഷം ചെയ്തിരുന്നു. ഇത് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും എക്സ്‍പിൻസീവായ കാമിയോ ആണെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ പറയുന്നത്. എന്തെന്നാൽ എട്ട് മിനിറ്റ് ദൈർഘ്യം മാത്രമുള്ള കഥാപാത്രത്തിനായി നടൻ 35 കോടിയാണ് പ്രതിഫലം കൈപ്പറ്റിയത്.

ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും സൽമാൻ ഖാനും തെന്നിന്ത്യൻ താരങ്ങളായ രജനികാന്തും വിജയ്‍യും പ്രഭാസുമെല്ലാം സിനിമകൾക്കായി റെക്കോർഡ് പ്രതിഫലം വാങ്ങുന്നവരാണ്. എന്നാൽ അവരുടെ കഥാപാത്രത്തിന്റെ ദൈർഘ്യം വെച്ച് നോക്കിയാൽ ആർആർആറിനായി അജയ് ദേവ്ഗൺ വാങ്ങിയ പ്രതിഫലത്തിന്റെ അത്രത്തോളം വരില്ല എന്നാണ് ചിലർ വാദിക്കുന്നത്. ഒരു മിനിറ്റിന് 4.35 കോടി രൂപയാണ് അജയ് ദേവ്ഗൺ ആർആർആറിനായി വാങ്ങിയത്. എന്നാൽ ഇത്തരത്തിൽ ഒരു താരതമ്യത്തിന് ആവശ്യമില്ലെന്ന മറുവാദവുമുണ്ട്. കാമിയോയും നായകവേഷവും ഒരേ തട്ടിലല്ല കാണേണ്ടതും മിനിറ്റ് കണക്കുകള്‍ പ്രതിഫലവുമായി താരതമ്യം ചെയ്യാനാകില്ലെന്നും ഇവര്‍ പറയുന്നു.

അതേസമയം ദൃശ്യം 2, റെയ്ഡ് 2 , സിങ്കം എഗെയ്ൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ബോക്സ് ഓഫീസിൽ അജയ് ദേവ്ഗൺ തന്റെ ജൈത്രയാത്ര തുടരുകയാണ്. തന്റെ സിനിമകളുടെ വലിപ്പത്തിന് അനുസരിച്ച് പ്രതിഫലത്തിൽ ഏറ്റക്കുറച്ചിലുകൾ കൊണ്ടുവരുന്ന നടനാണ് അദ്ദേഹം. റെയ്ഡ് 2, ഔറോൺ മേം കഹാൻ ദം താ തുടങ്ങിയ ചെറിയ ചിത്രങ്ങൾക്ക് 20 കോടി രൂപയും സിങ്കം എഗെയ്ൻ പോലുള്ള വലിയ സിനിമകൾക്ക് 40 കോടിയോ അതിൽ കൂടുതലോ അദ്ദേഹം പ്രതിഫലം വാങ്ങിയതായും റിപ്പോർട്ടുണ്ട്.

Content Highlights: Ajay Devgn remunaration for RRR is now in discussion

dot image
To advertise here,contact us
dot image