ഒടിടിയിലെ ധ്രുവനക്ഷത്രമാകുമോ ഡൊമിനിക്കും ബസൂക്കയും?; മമ്മൂട്ടി ചിത്രം എന്ന് വരുമെന്ന് ആരാധകർ

ഇപ്പോഴും തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുന്ന തുടരും മെയ് 30 ന് ഹോട്ട്സ്റ്റാറിലെത്തുമെന്ന പ്രഖ്യാപനം വന്നതോടെയാണ് മമ്മൂട്ടി ചിത്രങ്ങളുടെ ഒടിടി റിലീസിനെ കുറിച്ചുള്ള ചോദ്യങ്ങളുമായി ആരാധകര്‍ വീണ്ടുമെത്തിയത്.

dot image

തിയേറ്ററിൽ ഒരു സിനിമയ്ക്കായി കാത്തിരിക്കുന്ന അതേ ആകാംക്ഷയോടെയാണ് പ്രേക്ഷകർ ഒരു സിനിമയുടെ ഒടിടി റിലീസിനായും കാത്തിരിക്കുന്നത്. തിയേറ്ററിൽ വിജയിക്കാതെ പോലെ പല സിനിമകളും ഒടിടിയിൽ വലിയ വിജയമായിട്ടുണ്ട്. എന്നാൽ പലപ്പോഴും തിയേറ്റർ റിലീസിന് മാസങ്ങൾക്ക് ശേഷവും സിനിമകൾ ഒടിടിയിൽ റിലീസാകാതെ പോകാറുണ്ട്. ഇപ്പോഴിതാ അങ്ങനെ നീണ്ടുനീണ്ടു പോകുന്ന ഒരു ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് മമ്മൂട്ടി ആരാധകർ.

മമ്മൂട്ടിയുടേതായി രണ്ടു സിനിമകളാണ് ഈ വർഷം പുറത്തിറങ്ങിയത്. ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ബസൂക്കയും ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സും. ഇരുചിത്രങ്ങൾക്കും സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. തിയേറ്ററിൽ വലിയ വിജയമാകാൻ ഈ സിനിമകൾക്ക് സാധിച്ചിരുന്നില്ല. പുറത്തിറങ്ങി മാസങ്ങൾ കഴിയുമ്പോഴും എന്തുകൊണ്ട് ഈ സിനിമകൾ ഒടിടിയിൽ എത്തിയിട്ടില്ല എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സിന്റെ റൈറ്റ്സ് ആമസോൺ പ്രൈം സ്വന്തമാക്കിയെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും സിനിമയുടെ സ്ട്രീമിങ് ഡേറ്റിനെപ്പറ്റി പ്രഖ്യാപനമൊന്നും ഉണ്ടായിരുന്നില്ല.

മോഹൻലാൽ ചിത്രമായ എമ്പുരാൻ, ടൊവിനോയുടെ ഐഡന്റിറ്റി, രേഖാചിത്രം, ഓഫീസർ ഓൺ ഡ്യൂട്ടി, മരണമാസ് തുടങ്ങി ഈ വർഷം തിയേറ്ററിലെത്തിയ ഒട്ടുമിക്ക സിനിമകളും തിയേറ്റർ റണ്ണിന് ശേഷം ഒടിടിയിൽ എത്തിയിരുന്നു. വൻ വിജയമായി മുന്നേറുന്ന തുടരും മെയ് 30 ന് ഹോട്ട്സ്റ്റാറിൽ വരാനൊരുങ്ങുകയും ചെയ്യുമ്പോൾ ബസൂക്കയ്ക്കും ഡൊമിനിക്കിനും എന്തുപറ്റി, ഇനി ഈ സിനിമകൾ കാണാൻ കഴിയുമോ എന്നാണ് സിനിമാപ്രേമികളുടെ കമന്റുകൾ.

സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ ഒരുക്കിയ സിനിമയാണ് 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്' എന്ന കോമഡി ഇൻവെസ്റ്റിഗേഷൻ ചിത്രം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ച ഈ ആറാം ചിത്രം രചിച്ചത് ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവരാണ്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന്‌ 20 കോടിയോളം നേടിയെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, മമ്മൂട്ടിയെ നായകനാക്കി ഡീനോ ഡെന്നിസ് ഒരുക്കിയ ബസൂക്ക മോശം പ്രതികരണങ്ങളാണ് നേടിയത്. 13.50 കോടിയാണ് സിനിമയുടെ ഫൈനൽ കേരള കളക്ഷൻ. മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോനും നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ കഥയ്ക്കും തിരക്കഥയ്ക്കും വിമർശനങ്ങൾ ലഭിച്ചിരുന്നു. ആഗോള ബോക്സ് ഓഫീസിൽ ചിത്രം 27.29 കോടി നേടി.

Content Highlights: Domic and the ladies purse, Bazooka OTT update

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us