മണിരത്‌നം സിനിമകൾ പരിചയപ്പെടുത്തിയത് ആദിത്യ ചോപ്ര, സബ്ടൈറ്റിൽ പോലും ഇല്ലാതെയാണ് ഞാൻ കണ്ടിരുന്നത്: കരൺ ജോഹർ

'മണി സാറിന്റെ സിനിമകൾ ആ സമയത്ത് തിയേറ്ററിൽ പോയി കണ്ടിരുന്നത് ഞാനിപ്പോഴും ഓർക്കുന്നു'

dot image

കുച്ച് കുച്ച് ഹോത്താ ഹേ, കഭി ഖുഷി കഭി ഘം തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കിയ സംവിധായകനാണ് കരൺ ജോഹർ. സംവിധാനം മാത്രമല്ല നിർമാതാവായും ടെലിവിഷൻ ഹോസ്റ്റായും കരൺ തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ വർഷങ്ങൾക്ക് മുൻപ് ആദ്യമായി മണിരത്‌നം സിനിമകൾ കണ്ട അനുഭവത്തെക്കുറിച്ച് മനസുതുറക്കുകയാണ് അദ്ദേഹം.

ആദിത്യ ചോപ്രയാണ് തന്നെ മണിരത്‌നം സാറിന്റെ സിനിമകളുടെ ലോകത്തേക്ക് കൂട്ടികൊണ്ട് പോയതെന്ന് കരൺ ജോഹർ പറയുന്നു. 'നായകൻ' ഉൾപ്പെടെ നിരവധി മണിരത്‌നം സിനിമകൾ സബ്ടൈറ്റിൽ പോലുമില്ലാതെയാണ് താൻ തിയേറ്ററിൽ നിന്ന് കണ്ടതെന്നും കരൺ ജോഹർ മനസുതുറന്നു. 'ഞാനും ആദിത്യ ചോപ്രയും ഡൽഹിയിൽ നടക്കുന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ പണ്ട് സ്ഥിരമായി പോകുമായിരുന്നു. അദ്ദേഹമാണ് എനിക്ക് വേൾഡ് സിനിമയും മണിരത്‌നം സിനിമകളും പരിചയപ്പെടുത്തി തരുന്നത്. മണി സാറിന്റെ സിനിമകൾ ആ സമയത്ത് തിയേറ്ററിൽ പോയി കണ്ടിരുന്നത് ഞാനിപ്പോഴും ഓർക്കുന്നു. മൗനരാഗം, നായകൻ, തിരുടാ തിരുടാ എന്നീ സിനിമകൾ സബ്ടൈറ്റിൽ പോലുമില്ലാതെയാണ് ഞാൻ കണ്ടത്', കരൺ ജോഹർ പറഞ്ഞു.

കമൽ ഹാസനെ നായകനാക്കി ഒരുങ്ങുന്ന തഗ് ലൈഫ് ആണ് ഇനി പുറത്തിറങ്ങാനുള്ള മണിരത്‌നം സിനിമ. ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് പുറത്തിറങ്ങും. ജൂൺ 5 നാണ് തഗ് ലൈഫ് തിയേറ്ററുകളിലെത്തുന്നത്. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

Content Highlights: Karan Johar talks about watching maniratnam films

dot image
To advertise here,contact us
dot image