ആദ്യകാമുകൻ കാറപകടത്തിൽ മരിച്ചു, കൽ ഹോ നാ ഹോ കാണുമ്പോൾ പൊട്ടിക്കരയും: പ്രീതി സിന്റ

ആ സിനിമ ഇപ്പോൾ കാണുമ്പോഴും താൻ കരയാറുണ്ടെന്ന് പ്രീതി സിന്റ

dot image

ഷാരൂഖ് ഖാൻ, പ്രീതി സിന്റ, സെയ്ഫ് അലി ഖാൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് കൽ ഹോ നാ ഹോ. 2003ൽ പുറത്തിറങ്ങിയ സിനിമയും അതിലെ കഥാപാത്രങ്ങളും ഇപ്പോഴും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഈ സിനിമയെക്കുറിച്ച് പ്രീതി സിന്റ പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. എക്സ് പ്ലാറ്റ്ഫോമിൽ ആരാധകരോട് സംവദിക്കവേയാണ് നടി സിനിമയുടെ അനുഭവങ്ങൾ പറഞ്ഞത്.

ഓരോ തവണയും കൽ ഹോ ന ഹോ കാണുമ്പോൾ താൻ കരയാറുണ്ടെന്നാണ് ഒരു ആരാധകൻ നടിയോട് പറഞ്ഞത്. നിങ്ങൾ നൈന കാതറിൻ കപൂറിനെ അതിഗംഭീരമാക്കി. നിങ്ങളും ഞങ്ങളെ പോലെ ഈ സിനിമ കാണുമ്പോൾ കരയാറുണ്ടോ എന്നും ആരാധകൻ ചോദിച്ചു.

ആ സിനിമ ഇപ്പോൾ കാണുമ്പോഴും താൻ കരയാറുണ്ടെന്നായിരുന്നു നടി ഇതിനു നൽകിയ മറുപടി. ആ ചിത്രം ജീവിതത്തോട് ഏറെ സാമ്യമുള്ള ചിത്രമാണെന്നും കാണുമ്പോൾ മാത്രമല്ല, അതിന്റെ ചിത്രീകരണവേളയിലും ഒരുപാട് കരഞ്ഞിട്ടുണ്ടെന്നും പ്രീതി വെളിപ്പെടുത്തി. തന്റെ ആദ്യ കാമുകൻ ഒരു കാറപകടത്തിൽ മരിക്കുകയായിരുന്നു. അതുകൊണ്ട് ഈ ചിത്രം തന്നെ എപ്പോഴും മറ്റൊരു രീതിയിൽ സ്പർശിച്ചു. രസകരമായ വസ്തുത എന്താണെന്നാൽ മിക്ക രം​ഗങ്ങൾ ചിത്രീകരിക്കുമ്പോഴും എല്ലാ അഭിനേതാക്കളും കരഞ്ഞു എന്നതാണ്. അമൻ എന്ന കഥാപാത്രത്തിന്റെ മരണരം​ഗം എല്ലാവരേയും കരയിപ്പിച്ചുവെന്നും പ്രീതി സിന്റ കൂട്ടിച്ചേർത്തു.

Content Highlights: Preity Zinta talks about Kal Ho Naho movie

dot image
To advertise here,contact us
dot image