ഇത്രയും നല്ല സിനിമ നൽകിയതിനുള്ള സമ്മാനം;മെയ്യഴകൻ സംവിധായകൻ പ്രേംകുമാറിന് ഥാർ സമ്മാനിച്ച് കാർത്തിയും സൂര്യയും

സിനിമക്ക് തിയേറ്ററിൽ വമ്പൻ വിജയം സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഒടിടി റിലീസിന് ശേഷം വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

dot image

കാർത്തി, അരവിന്ദ് സ്വാമി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രേംകുമാർ സംവിധാനം ചെയ്ത ഫീൽ ഗുഡ് ഡ്രാമ ചിത്രമായിരുന്നു മെയ്യഴകൻ. മികച്ച പ്രേക്ഷക പ്രതികരണം നേടിയ സിനിമക്ക് നിരവധി ആരാധകരാണുള്ളത്. തമിഴിലെ ഏറ്റവും മികച്ച ഫീൽ ഗുഡ് സിനിമകളിൽ ഒന്നായിട്ടാണ് പ്രേക്ഷകർ മെയ്യഴകനെ കണക്കാക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകൻ പ്രേംകുമാറിന് സമ്മാനവുമായി എത്തിയിരിക്കുകയാണ് നിർമാതാവായ സൂര്യയും നടൻ കാർത്തിയും.

വെള്ളനിറത്തിലുള്ള മഹിന്ദ്ര ഥാര്‍ ജീപ്പ് ആണ് പ്രേംകുമാറിന് താരങ്ങൾ സമ്മാനമായി നൽകിയത്. സംവിധായകന് നടൻ കാർത്തി വാഹനം കൈമാറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങ്ങാണ്. മെയ്യഴകന് തിയേറ്ററിൽ വമ്പൻ വിജയം സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ സിനിമയുടെ ഒടിടി റിലീസിന് ശേഷം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിലെ കാർത്തിയുടെയും അരവിന്ദ് സാമിയുടെയും പ്രകടനങ്ങൾ ഏറെ കയ്യടികൾ വാങ്ങിയിരുന്നു. സിനിമയുടെ തിരക്കഥയ്ക്കും സംവിധാനമികവിനും പ്രശംസകൾ ലഭിച്ചിരുന്നു.

സെപ്റ്റംബർ 27 നായിരുന്നു മെയ്യഴകൻ തിയേറ്ററിലെത്തിയത്. ചിത്രത്തിന് ദൈർഘ്യം കൂടുതലാണെന്ന വിമർശനമുയർന്നതിനെ തുടര്‍ന്ന് 18 മിനിറ്റോളം ട്രിം ചെയ്തിരുന്നു. നടൻ സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമിച്ചത്. ശ്രീദിവ്യയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രാജ് കിരൺ, ദേവദർശിനി, ശ്രീരഞ്ജിനി, ജയപ്രകാശ്, ഇളവരസു, കരുണാകരൻ, ശരൺ ശക്തി, രാജ്കുമാർ, ജയപ്രകാശ്, സരൺ എന്നവരും ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

നിരവധി അഭിനേതാക്കൾ സിനിമയെ പ്രശംസിച്ച് മുന്നോട്ട് വന്നിരുന്നു. ഈ പതിറ്റാണ്ടിലെ തന്നെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ് തമിഴ് ചിത്രമായ മെയ്യഴകന്‍ എന്ന് നടന്‍‌ നാനി പറഞ്ഞിരുന്നു. ആ സിനിമയെ കുറിച്ച് ചിന്തിക്കുമ്പോൾ തന്നെ താൻ ഹാപ്പിയാകും. കാലാതീതമായ ഒരു ക്ലാസിക് സിനിമ നൽകിയതിന് സംവിധായകൻ പ്രേമിന് നന്ദി അറിയിക്കുന്നു എന്നും നാനി പറഞ്ഞു. മെയ്യഴകന്‍ മനസ് നിറച്ച് സിനിമയായിരുന്നു എന്നും കണ്ടിട്ട് ഒരുപാട് കരഞ്ഞുവെന്നും ആസിഫ് അലി റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ പറ

Content Highlights:Karthi and Suriya gift a car to Meiyazhagan director Premkumar

dot image
To advertise here,contact us
dot image