'മൂക്കുത്തി അമ്മൻ' കഴിഞ്ഞു, ഇനി 'വേട്ടൈ കറുപ്പ്'? സൂര്യ 45 ടൈറ്റിൽ സംബന്ധിച്ച് പുതിയ റിപ്പോർട്ട്

സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനം സൂര്യയുടെ പിറന്നാൾ ദിനമായ ജൂലൈ 23 ന് നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്

dot image

സമീപകാലത്തെ തിരിച്ചടികൾക്ക് മറുപടിയാകുമെന്ന് സൂര്യ ആരാധകർ പ്രതീക്ഷിക്കുന്ന ചിത്രമാണ് സൂര്യ 45. അക്കാരണത്താൽ ആർജെ ബാലാജി സംവിധാനം ചെയ്യുന്ന സിനിമയുടെ ഓരോ അപ്ഡേറ്റിനും വലിയ ഹൈപ്പും കിട്ടാറുണ്ട്. ഇപ്പോൾ ഈ സിനിമയുടെ ടൈറ്റിൽ സംബന്ധിച്ച റിപ്പോർട്ടുകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

സൂര്യയുടെ 45-ാം സിനിമയുടെ പേര് 'വേട്ടൈ കറുപ്പ്' എന്നായിരിക്കും എന്നാണ് വളൈ പേച്ച് റിപ്പോർട്ട് ചെയ്യുന്നത്. മാത്രമല്ല സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനം സൂര്യയുടെ പിറന്നാൾ ദിനമായ ജൂലൈ 23 ന് നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

എൽ കെ ജി, മൂക്കുത്തി അമ്മൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സൂര്യ 45'. ചിത്രത്തിൽ സൂര്യ ഇരട്ടവേഷത്തിലാകും എത്തുക എന്ന റിപ്പോർട്ടുകളുണ്ട്. ചിത്രത്തിൽ ദൈവമായും വക്കീലായും ആണ് സൂര്യ എത്തുന്നത്. ആർജെ ബാലാജിയുടെ മുൻ ചിത്രമായ മൂക്കുത്തി അമ്മന്റെ അതേ പാറ്റേണിൽ ആകും ചിത്രം ഒരുങ്ങുന്നത് എന്നും വാർത്തകളുണ്ട്. ആർജെ ബാലാജിയും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

തൃഷയാണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുക. മെർസൽ, ജവാൻ, ക്രാക്ക് തുടങ്ങിയ സിനിമകളുടെ ഛായാഗ്രഹണം നിർവഹിച്ച ജികെ വിഷ്ണുവാണ് സൂര്യ 45 നായി കാമറ ചലിപ്പിക്കുന്നത്. 'കാട്ച്ചി സേര', 'ആസ കൂടാ' തുടങ്ങിയ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച ഗായകനും സംഗീത സംവിധായകനായ സായ് അഭ്യങ്കർ ആണ് സിനിമയ്ക്ക് സംഗീതം നൽകുന്നത്. മലയാളീ അഭിനേതാക്കളായ ഇന്ദ്രൻസും സ്വാസികയും ചിത്രത്തിൽ പ്രധാന വേഷങ്ങള്‍

കൈകാര്യം ചെയ്യുന്നുണ്ട്.

Content Highlights: Reports that Suriya 45 to be titled as Vettai Karuppu

dot image
To advertise here,contact us
dot image