ആരാധകർക്കൊപ്പം ലണ്ടനിലെ തിയേറ്ററിൽ സ്വന്തം സിനിമ ആസ്വദിച്ച് സിമ്രൻ; വീഡിയോ വൈറലാകുന്നു

കയ്യടികളോടെ സിമ്രാനെ പൊതിയുന്ന ആരാധകരെ വീഡിയോയിൽ കാണാം.

dot image

ശശികുമാർ, സിമ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത കോമഡി എൻ്റർടെയ്നർ ചിത്രമാണ് 'ടൂറിസ്റ്റ് ഫാമിലി'. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും ലഭിക്കുന്നത്. കളക്ഷനിലും സിനിമയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാനാകുന്നുണ്ട്. കേരളത്തിലും ചിത്രം വലിയ കുതിപ്പാണ് ഉണ്ടാക്കുന്നത്. ഇപ്പോഴിതാ ലണ്ടനിലെ തിയേറ്ററിൽ ആരാധകർക്കൊപ്പം ഇരുന്ന് സിനിമ ആസ്വദിച്ചിരിക്കുകയാണ് സിമ്രൻ.

മികച്ച അഭിപ്രായമാണ് സിനിമ കഴിഞ്ഞ ശേഷം തിയേറ്ററിൽ നിന്ന് ലഭിച്ചത്. കയ്യടികളോടെ സിമ്രനെ പൊതിയുന്ന ആരാധകരെ വീഡിയോയിൽ കാണാം. നടിയുമായി സിനിമ തുടങ്ങും മുന്നേ ആരാധകർ സംസാരിക്കുന്നതും ഇഷ്ട സിനിമകൾ പങ്കുവെക്കുന്നതും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 'ആവേശം' എന്ന ചിത്രത്തിൽ ബിബിമോൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ മിഥുൻ ജയ് ശങ്കറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

കേരളത്തിലെ പല തിയേറ്ററുകളിലും സിനിമ നിറഞ്ഞ സദസിലാണ് പ്രദർശിപ്പിക്കുന്നത്. അതേസമയം, തമിഴ്നാട്ടിൽ ചിത്രം ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയാണ്. 16 കോടി ബഡ്ജറ്റിലാണ് സിനിമ ഒരുക്കിയതെന്നാണ് റിപ്പോർട്ട്. ചിത്രം ആദ്യ ദിനം തമിഴ്നാട്ടിൽ നിന്നും 2 കോടി നേടിയെന്നാണ് സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നത്. 10 കോടിക്കടുത്ത് സിനിമ ഇപ്പോൾ കളക്ഷൻ നേടിയിട്ടുണ്ട്.

ഗുഡ് നൈറ്റ്, ലവർ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ നിർമിച്ച മില്യൺ ഡോളർ സ്റ്റുഡിയോസും ഒപ്പം എംആർപി എൻ്റർടൈയ്ൻമെൻ്റ് ചേർന്നാണ് ചിത്രം നിർമിക്കുന്നത്. യോഗി ബാബു, കമലേഷ്, എം. ഭാസ്കർ, രമേഷ് തിലക്, ബക്സ്, ഇളങ്കോ കുമാരവേൽ, ശ്രീജ രവി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നതും അബിഷൻ ജിവിന്ത് ആണ്. ഷോൺ റോൾഡൻ ആണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്. നേരത്തെ ഗുഡ് നൈറ്റ്, ലവർ തുടങ്ങിയ സിനിമകൾക്ക് സംഗീതമൊരുക്കിയതും ഷോൺ റോൾഡൻ ആയിരുന്നു. അരവിന്ദ് വിശ്വനാഥൻ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ഭരത് വിക്രമൻ ആണ്.

Content Highlights: Actress Simran enjoys the Tourist family movie at a theater in London with her fans

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us