മഞ്ജു വാര്യരും നിവിൻ പോളിയും ഒന്നിക്കുന്ന സിനിമ; പ്ലാനിങ് നടക്കുന്നുണ്ടെന്ന് നടൻ

പഴയ ഫോമിലേക്ക് നിവിൻ തിരിച്ചെത്തുന്നുവെന്നും മികച്ച സിനിമകൾ ഇനി പ്രതീക്ഷിക്കാം എന്നൊക്കെയാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്

dot image

മഞ്ജു വാര്യർ ഒന്നിച്ച് ഒരു സിനിമയുടെ പ്ലാനിംഗ് നടക്കുന്നുണ്ടെന്ന് നിവിൻ പോളി. എല്ലാം ഒത്തുവന്നാൽ ദൈവം അനുഗ്രഹിച്ചാലും സിനിമ ഉണ്ടാകുമെന്ന് നിവിൻ പറഞ്ഞു. കൊട്ടാരക്കരയിലെ ക്ഷേത്രോത്സവ വേദിയില്‍ സംസാരിക്കുകയായിരുന്നു നിവിന്‍ പോളി. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

'ഒരുപാട് കാലത്തിന് ശേഷമാണ് മഞ്ജു ചേച്ചിയെ കാണുന്നത്. മെസ്സേജ് അയക്കാറുണ്ടെങ്കിലും അധികം കാണാറില്ല. ഇപ്പോൾ ഒരുമിച്ചൊരു സിനിമയുടെ പ്ലാനിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. ദൈവം അനുഗ്രഹിച്ചാൽ ഒരുമിച്ചൊരു പടം ചെയ്യാൻ പറ്റും,'നിവിൻ പോളി പറഞ്ഞു. പരിപാടിയിലെ നിവിന്റെ ലുക്കും ഇപ്പോൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. പഴയ ഫോമിലേക്ക് നിവിൻ തിരിച്ചെത്തുന്നുവെന്നും മികച്ച സിനിമകൾ ഇനി പ്രതീക്ഷിക്കാം എന്നൊക്കെയാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

കഴിഞ്ഞ ദിവസം ഇതേ വേദിയിൽ നടൻ നടത്തിയ മറ്റൊരു പരാമർശവും ശ്രദ്ധ നേടിയിരുന്നു.' പരസ്പരം സ്നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന മനുഷ്യർ നമുക്ക് ചുറ്റും നിരവധിയുണ്ട്. എന്നാൽ സ്വന്തം കാര്യം മാത്രം നോക്കുന്ന, ഭീഷണിയുടെ സ്വരം മുഴക്കുന്ന മനുഷ്യരെയും നമുക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന അവസ്ഥകളുണ്ട്. നല്ല മനസ്സിന് ഉടമകളാവുക എന്നാണ് അത്തരം മനുഷ്യരോട് തനിക്ക് പറയാനുള്ളത് എന്നാണ് നടൻ പറഞ്ഞിരുന്നത്.

നിവിൻ പോളി നായകനാകുന്ന ബേബി ഗേൾ എന്ന സിനിമയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ ചർച്ചയായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രതികരണമാണോ നടൻ നടത്തിയത് എന്നാണ് പലരും സമൂഹ മാധ്യമങ്ങളിലൂടെ ചോദിക്കുന്നത്. അടുത്ത ദിവസങ്ങളിലായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പ്രസ്താവന വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. മലയാള സിനിമയിൽ ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്, ഇനിയും അത് ആവർത്തിച്ചാൽ അത് വലിയ പ്രശ്നങ്ങൾക്ക് കാരണമായി തീരുമെന്നായിരുന്നു ലിസ്റ്റിൻ പറഞ്ഞത്. ഇതിന് പിന്നാലെ ലിസ്റ്റിൻ പറഞ്ഞ ആ നടൻ നിവിൻ പോളി ആണെന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയർന്നിരുന്നു. സ്റ്റീഫനുള്ള മറുപടിയാണിതെന്നും സോഷ്യൽ മീഡിയ പറയുന്നുണ്ട്.

Content Highlights: Manju Warrier and Nivin Pauly to team up for film

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us