ഇനി ലക്ഷ്യം 2000 കോടി, ബോക്സ് ഓഫീസ് തൂഫാനാക്കാൻ ഷാരൂഖ് ഖാൻ എത്തുന്നു; ഒപ്പം ആ ഹിറ്റ് കോംബോയും

ചിത്രം അടുത്ത വർഷം അവസാനത്തോടെ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ പ്ലാൻ

dot image

2023 ൽ മൂന്ന് വമ്പൻ വിജയ സിനിമകളിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ നടനാണ് ബോളിവുഡിന്റെ സ്വന്തം ഷാരൂഖ് ഖാൻ. രണ്ട് 1000 കോടി സിനിമകൾ ഉൾപ്പെടെ ബോക്സ് ഓഫീസിനെ ഇളക്കിമറിച്ച ഈ തിരിച്ചുവരവിന് ശേഷം നടന്റേതായി പുതിയ സിനിമകൾ ഒന്നും പുറത്തുവന്നിരുന്നില്ല. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'കിംഗ്' എന്ന സിനിമയിലാണ് ഷാരൂഖ് അടുത്തതായി അഭിനയിക്കുന്നതെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെക്കുറിച്ച് ഒരു വമ്പൻ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

ചിത്രത്തിൽ നായികയായി ദീപിക പദുകോൺ എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഓം ശാന്തി ഓം, ഹാപ്പി ന്യൂ ഇയർ, പത്താൻ, ജവാൻ എന്നീ സിനിമകൾക്ക് ശേഷം ദീപികയും ഷാരൂഖ് ഖാനും ഒന്നിക്കുന്ന സിനിമയാകും കിംഗ്. ചിത്രത്തിലേക്ക് ആദ്യം കരീന കപൂറിനേയും, കത്രീന കൈഫിനെയും നായികമാരായി പരിഗണിച്ചിരുന്നെങ്കിലും ഒടുവിൽ അത് ദീപിക പദുകോണിലേക്ക് എത്തിച്ചേരുകയായിരുന്നു എന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്തു. കിംഗിൻ്റെ ഷൂട്ടിംഗ് മെയ് 18 ന് ആരംഭിക്കും. ചിത്രം അടുത്ത വർഷം അവസാനത്തോടെ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ പ്ലാൻ. ഈ വർഷം രണ്ടാം പകുതിയിൽ ദീപിക സിനിമയിൽ ജോയിൻ ചെയ്യുമെന്നാണ് റിപ്പോർട്ട്.

സുജോയ് ഘോഷ്, സിദ്ധാർഥ് ആനന്ദ് എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന സിനിമയിൽ സുഹാന ഖാൻ, അഭിഷേക് ബച്ചൻ, അഭയ് വർമ്മ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തും. വില്ലൻ വേഷത്തിലാണ് അഭിഷേക് ബച്ചൻ എത്തുന്നത്. വലിയ ബഡ്ജറ്റിൽ ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷകളാണുള്ളത്. കിംഗിൻ്റെ സംഗീതം ഒരുക്കുന്നത് സച്ചിൻ ജിഗറും പശ്ചാത്തലസംഗീതം ചെയ്യുന്നത് അനിരുദ്ധ് ആണ്. സുജോയ് ഘോഷ് ആയിരുന്നു ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത്. പിന്നീടത് സിദ്ധാർഥ് ആനന്ദ് ഏറ്റെടുക്കുകയായിയുരുന്നു.

Content HIghlights: Deepika Padukone to join SRK in next film King

dot image
To advertise here,contact us
dot image