ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ ചിത്രം തിരിച്ചെത്തുന്നു; ഞെട്ടിച്ച് 'ഫൈനൽ ഡെസ്റ്റിനേഷൻ ബ്ലെഡ്ലൈൻസ്' ട്രെയ്‌ലർ

2000 ലാണ് ആദ്യത്തെ ഫൈനൽ ഡെസ്റ്റിനേഷൻ സിനിമ പുറത്തിറങ്ങുന്നത്. തുടർന്നെത്തിയ സിനിമകളൊക്കെ വലിയ വിജയങ്ങളായിരുന്നു

ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ ചിത്രം തിരിച്ചെത്തുന്നു; ഞെട്ടിച്ച് 'ഫൈനൽ ഡെസ്റ്റിനേഷൻ ബ്ലെഡ്ലൈൻസ്' ട്രെയ്‌ലർ
dot image

ലോകത്താകമാനമുള്ള സിനിമാപ്രേമികളെ ഭയപ്പെടുത്തിയ ചിത്രമായിരുന്നു ഹോളിവുഡ് സിനിമയായ 'ഫൈനൽ ഡെസ്റ്റിനേഷൻ'. ഒരു ഹൊറർ ഫ്രാൻഞ്ചൈസ് ആയി ഒരുങ്ങിയ സിനിമയിൽ ഇതുവരെ പുറത്തിറങ്ങിയത് ആറ് സിനിമകളാണ്. 2000 ലാണ് ആദ്യത്തെ ഫൈനൽ ഡെസ്റ്റിനേഷൻ സിനിമ പുറത്തിറങ്ങുന്നത്. തുടർന്നെത്തിയ സിനിമകളൊക്കെ വലിയ വിജയങ്ങളായിരുന്നു. ഇപ്പോഴിതാ ഈ ഫ്രാൻഞ്ചൈസിലെ ഏഴാമത്തെ ചിത്രം പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. 'ഫൈനൽ ഡെസ്റ്റിനേഷൻ ബ്ലെഡ്ലൈൻസ്' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയ്‌ലർ പുറത്തുവന്നു.

ഈ ഫ്രാൻഞ്ചൈസിലെ മറ്റു സിനിമകളെ പോലെ തന്നെ ഹൊററും, സസ്‌പെൻസും, നിറയെ വയലൻസും ചേർന്നാണ് പുതിയ സിനിമയുമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ഒരു കുടുംബത്തിനെ മരണം വേട്ടയാടുന്നതും അതിൽ നിന്ന് അവർ രക്ഷപ്പെടാൻ നടത്തുന്ന ശ്രമങ്ങളുമാണ് ഈ സിനിമയുടെ ഇതിവൃത്തം. ചിത്രം മെയ് 16 ന് തിയേറ്ററിലെത്തും. റിലീസ് ചെയ്ത് ആദ്യ 24 മണിക്കൂറിനുള്ളിൽ ലോകമെമ്പാടും 178.7 ദശലക്ഷം വ്യൂസ് ആണ് ട്രെയ്‌ലർ നേടിയത്. ഏറ്റവും കൂടുതൽ ആളുകൾ കണ്ട രണ്ടാമത്തെ ഹൊറർ ഫിലിം ട്രെയ്ലറായി ഇത് മാറി.

സാക്ക് ലിപോവ്സ്കി, ആദം സ്റ്റെയിൻ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗയ് ബുസിക്ക്, ലോറി ഇവാൻസ് ടെയ്‌ലർ ആണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. കെയ്റ്റ്ലിൻ സാന്താ ജുവാന, ടിയോ ബ്രിയോൺസ്, റിച്ചാർഡ് ഹാർമോൺ, ഓവൻ പാട്രിക് ജോയിൻ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ചിത്രം ഐമാക്‌സിൽ ഉൾപ്പെടെയുള്ള സ്‌ക്രീനുകളിൽ പ്രദർശനത്തിനെത്തും.

Content Highlights: Final Destination Bloodlines trailer out now

dot image
To advertise here,contact us
dot image