
May 25, 2025
04:45 PM
ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മിറാഷ്. 45 ദിവസം നീണ്ടു നിന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ലൊക്കേഷനിൽ നിന്നുമുള്ള ദൃശ്യങ്ങൾ കൂട്ടിച്ചേർത്ത് പാക്കപ്പ് വീഡിയോ പങ്കുവെച്ച് ജീത്തു ജോസഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
അതേസമയം, കിഷ്‌കിന്ധാകാണ്ഡം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫും അപര്‍ണയും ഒന്നിക്കുന്ന ചിത്രമാണിത്. കൂമന് ശേഷം ആസിഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രം കൂടിയാണ് മിറാഷ്. ഹക്കീം ഷാജഹാന്‍, ഹന്ന റെജി കോശി, സമ്പത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. മുകേഷ് ആര്‍ മെഹ്ത, ജതിന്‍ എം സേതി, സിവി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സെവൻ വൺ സെവൻ പ്രൊഡക്ഷൻസിന്റെയും ബെഡ് ടൈം സ്റ്റോറിസിന്റെയും സഹകരണത്തോടെ E4 എക്സ്പീരിമെൻ്റ്‌സും നാദ് സ്റ്റുഡിയോസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. മുകേഷ് ആർ മെഹ്താ, ജതിൻ എം സേതി, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
അപര്‍ണ ആര്‍ തരക്കാടിന്റേതാണ് മിറാഷിന്റെ കഥ. ശ്രീനിവാസ് അബ്രോളും ജീത്തു ജോസഫും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. വിഷ്ണു ശ്യാം സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ സതീഷ് കുറുപ്പ് ഛായാഗ്രഹണവും വിഎസ് വിനായക് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ത്രില്ലര്‍ സിനിമകളില്‍ നിന്ന് മാറി രസകരമായ കഥപറച്ചിലുമായെത്തിയ നുണക്കുഴിയാണ് ജീത്തു ജോസഫ് സംവിധാനത്തിലെത്തിയ അവസാന ചിത്രം. ബേസില്‍ ജോസഫ്, ഗ്രേസ് ആന്റണി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം തിയേറ്ററുകളില്‍ വിജയമായിരുന്നു.
Content Highlights: Jeethu Joseph - Asif Ali's film Miraash gets wrapped up