
May 21, 2025
07:18 PM
ഇന്ത്യൻ സിനിമകളോട് വലിയ സ്നേഹം പ്രകടിപ്പിക്കുന്നയാളാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. ഐപിഎല്ലിന്‍റെ ഭാഗമായതിന് പിന്നാലെയാണ് വാര്‍ണറിന് ഇന്ത്യന്‍ സിനിമകളോടുള്ള ആരാധന തുടങ്ങുന്നത്. പല ഇന്ത്യന്‍ സിനിമാ ഗാനങ്ങളും രംഗങ്ങളും റീക്രിയേറ്റ് ചെയ്ത് വാര്‍ണര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ക്ക് ആരാധകരേറെയാണ്. ഇപ്പോൾ വെങ്കി കുഡുമുല സംവിധാനം ചെയ്യുന്ന 'റോബിന്‍ഹുഡ് ' എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് താരം.
സിനിമയുടെ പ്രമോഷൻ പരിപാടികളിലും വാർണറും പങ്കുചേരും എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സിനിമയുടെ നിർമാതാക്കൾ ഇക്കാര്യം സ്ഥിരീകരിച്ചതായി തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നിതിൻ, ശ്രീലീല എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ അതിഥി വേഷത്തിലാണ് വാർണർ എത്തുന്നത്.
നേരത്തെ അല്ലു അർജുൻ ചിത്രമായ പുഷ്പ 2 വിലൂടെ വാർണർ അഭിനയിലേക്ക് എത്തുന്നു എന്ന് വാർത്തകൾ ഉണ്ടായിരുന്നു. പുഷ്പ 2 ട്രെയിലറിന്റെ റിലീസിന് പിന്നാലെ അല്ലു അർജുന് ആശംസകളുമായി വാർണർ എത്തിയിരുന്നു. നേരത്തെ പുഷ്പയുടെ സിഗ്നേച്ചര്‍ സ്റ്റെെല്‍ അനുകരിച്ച് വാര്‍ണര്‍ വീഡിയോ ചെയ്തതും കൂടി ചേര്‍ത്തുവെച്ചായിരുന്നു ചിത്രത്തില്‍ താരമുണ്ടായേക്കാം എന്ന അഭ്യൂഹങ്ങള്‍ വന്നത്.
Content Highlights: Report: David Warner to attend Robin Hood movie promotion event