എക്‌സ്‌പെയറായ പീസിനെയും കൊണ്ടാണോ വെടി വെക്കാന്‍ പോണത്; വിജയരാഘവനെ ട്രോളി ബിജിഎംഐ 'റൈഫിള്‍ ക്ലബ്ബ്' വീഡിയോ

ബാറ്റില്‍ ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യയുമായി ചേര്‍ന്ന് റൈഫിള്‍ ക്ലബ്ബ് ടീം പുറത്തിറക്കിയിരിക്കുന്ന പുതിയ വീഡിയോ വെെറലായിരിക്കുകയാണ്

എക്‌സ്‌പെയറായ പീസിനെയും കൊണ്ടാണോ വെടി വെക്കാന്‍ പോണത്; വിജയരാഘവനെ ട്രോളി ബിജിഎംഐ 'റൈഫിള്‍ ക്ലബ്ബ്' വീഡിയോ
dot image

പ്രേക്ഷകരേകിയ ഗംഭീര വരവേല്‍പ്പോടെ നിറഞ്ഞ സദസ്സില്‍ രണ്ടാം വാരം തിയേറ്ററുകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ് 'റൈഫിള്‍ ക്ലബ്ബി'ന്. ഇപ്പോഴിതാ യുവജനങ്ങളുടെ ഹരമായ ബാറ്റില്‍ ഗ്രൗണ്ട്‌സ് മൊബൈല്‍ ഇന്ത്യയുമായി ചേര്‍ന്ന് റൈഫിള്‍ ക്ലബ്ബ് ടീം പുറത്തിറക്കിയിരിക്കുന്ന പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 'വേട്ട തുടങ്ങാന്‍ സ്‌ക്വാഡ് റെഡി' എന്ന ക്യാപഷനോടൊപ്പം എത്തിയിരിക്കുന്ന വീഡിയോയില്‍ വിജയരാഘവനും ദിലീഷ് പോത്തനും വാണി വിശ്വനാഥും വിനീത് കുമാറുമാണ് ഉള്ളത്.

തമാശരൂപത്തിലാണ് ഈ വീഡിയോ എത്തിയിരിക്കുന്നത്. സെക്രട്ടറി അവറാനായ ദിലീഷ് പോത്തന്‍ വിജയരാഘവന്റെ കഥാപാത്രത്തെ ട്രോളുന്ന വാചകങ്ങള്‍ സോഷ്യല്‍ മീഡിയയെ ചിരിപ്പിക്കുകയാണ്. ഒപ്പം 'പൊട്ടും മോനേ മാറ്റി പിടി' എന്ന സിനിമയിലെ ഹിറ്റ് ഡയലോഗും വീഡിയോയില്‍ ഉണ്ട്.

അതേസമയം, മികച്ച പ്രതികരണമാണ് റൈഫിള്‍ ക്ലബിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രം ബോക്‌സോഫീസില്‍ വന്‍ ബുക്കിംഗുമായാണ് കുതിപ്പ് തുടരുന്നത്. സുല്‍ത്താന്‍ ബത്തേരിയിലെ ചരിത്രപ്രസിദ്ധമായ ഒരു റൈഫിള്‍ ക്ലബ്ബിനെ മുന്‍നിര്‍ത്തിക്കൊണ്ട് തൊണ്ണൂറുകളുടെ ആദ്യത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഉഗ്രന്‍ വേട്ടക്കാരായ ഒരുപറ്റം മനുഷ്യരുടെ ഇടയിലേക്ക്, ഗണ്‍ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് പഠിക്കാനും വേട്ടക്കാരുടെ ജീവിതം അടുത്തറിയാനുമായി റൊമാന്റിക് ഹീറോ ഷാജഹാന്‍ എത്തുന്നതും തുടര്‍ന്നുള്ള അപ്രതീക്ഷിതമായ ചില സംഭവങ്ങളുമൊക്കെയായി സംഭവ ബഹുലമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Rifle Club poster

ഒരിക്കല്‍കൂടി തന്നിലെ സംവിധാന മികവ് തെളിയിച്ചിരിക്കുകയാണ് ആഷിഖ് അബു എന്ന് പ്രേക്ഷകരും നിരൂപകരും ഒരുപോലെ പറയുന്നു. റെട്രോ സ്‌റ്റൈല്‍ രീതിയിലാണ് ആഷിഖ് റൈഫിള്‍ ക്ലബ്ബ് ഒരുക്കിയിരിക്കുന്നത്. ആഷിഖ് തന്നെയാണ് ചിത്രത്തിന്റെ സിനിമോട്ടോഗ്രാഫി.

ഒരുപറ്റം അഭിനേതാക്കളുടെ മികവാര്‍ന്ന പ്രകടനമാണ് സിനിമയുടെ അടുത്ത പോസിറ്റീവ്.

വിജയരാഘവനും ദിലീഷ് പോത്തനും വാണി വിശ്വനാഥും ദര്‍ശന രാജേന്ദ്രനും ഉണ്ണിമായ പ്രസാദും സുരഭി ലക്ഷ്മിയും സുരേഷ് കൃഷ്ണയും വിഷ്ണു അഗസ്ത്യയുമെല്ലാം ശക്തമായ വേഷങ്ങളിലുണ്ട്. അതോടൊപ്പം അനുരാഗ് കശ്യപ്, ഹനുമാന്‍കൈന്‍ഡ്, സെന്ന ഹെഗ്‌ഡെ, റംസാന്‍ മുഹമ്മദ്, റാഫി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കര്‍, നിയാസ് മുസലിയാര്‍, നവനി ദേവാനന്ദ് എന്നിവരാണ് ചിത്രത്തില്‍ ശ്രദ്ധ നേടുന്ന മറ്റു അഭിനേതാക്കള്‍.

വലിയൊരു താരനിര അണിനിരക്കുന്ന ചിത്രത്തില്‍, കഥാപാത്രങ്ങള്‍ക്കെല്ലാം അവരുടേതായൊരു സ്‌പേസ് നല്‍കിയാണ് ദിലീഷ് കരുണാകരന്‍, ശ്യാം പുഷ്‌കരന്‍, ഷറഫു, സുഹാസ് എന്നിവരുടെ കൂട്ടുകെട്ട് തിരക്കഥയൊരുക്കിയിരിക്കുന്നത്.


റെക്‌സ് വിജയന്റെ മ്യൂസിക്കും വി സാജന്റെ എഡിറ്റിംഗും സിനിമയുടെ ഹൈലൈറ്റാണ്. ഒ പി എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, വിന്‍സന്റ് വടക്കന്‍, വിശാല്‍ വിന്‍സന്റ് ടോണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസ് ത്രു ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിച്ചിരിക്കുന്നത്.

അജയന്‍ ചാലിശ്ശേരിയാണ് റൈഫിള്‍ ക്ലബ്ബിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മേക്കപ്പ്: റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം: മഷര്‍ ഹംസ, എഡിറ്റര്‍: വി സാജന്‍, സ്റ്റണ്ട്: സുപ്രീം സുന്ദര്‍, സംഗീതം: റെക്‌സ് വിജയന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: കിഷോര്‍ പുറക്കാട്ടിരി, സ്റ്റില്‍സ്: റോഷന്‍, അര്‍ജുന്‍ കല്ലിങ്കല്‍, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.

Content Highlights: Rifle Club new video with BGMI goes viral

dot image
To advertise here,contact us
dot image