കട്ടി മീശയുമായി ലാലേട്ടൻ; മഹേഷ് നാരായണൻ ചിത്രത്തിൽ മോഹൻലാൽ പുതിയ ലുക്കിൽ?

മഹേഷ് നാരായണൻ സിനിമയുടെ ചിത്രീകരണം ഈ മാസം 16​ന് ശ്രീലങ്കയിൽ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്

കട്ടി മീശയുമായി ലാലേട്ടൻ; മഹേഷ് നാരായണൻ ചിത്രത്തിൽ മോഹൻലാൽ പുതിയ ലുക്കിൽ?
dot image

മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്ന വാർത്ത സിനിമാപ്രേമികൾ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രത്തിൽ മോഹൻലാൽ കാമിയോ വേഷത്തിലാണ് എത്തുന്നത് എന്നും റിപ്പോർട്ടുകളുമുണ്ട്. ഈ സിനിമ സംബന്ധിച്ച് മോഹൻലാൽ ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന ഒരു അപ്ഡേറ്റാണ് ഇപ്പോൾ വരുന്നത്. മഹേഷ് നാരായണൻ ചിത്രത്തിൽ മോഹൻലാൽ കട്ടി മീശ മാത്രം വെച്ചുള്ള പുതിയ ലുക്കിൽ പ്രത്യക്ഷപ്പെടുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

മഹേഷ് നാരായണൻ സിനിമയുടെ ചിത്രീകരണം ഈ മാസം 16​ന് ശ്രീലങ്കയിൽ ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഏ​ഴു​ദി​വ​സ​ത്തെ​ ​ചി​ത്രീ​ക​ര​ണ​മാ​ണ് ​ശ്രീലങ്ക​യി​ൽ നടക്കുക. ആദ്യദിവസം തന്നെ മമ്മൂട്ടിയും മോഹൻലാലും സെറ്റിൽ ജോയിൻ ചെയ്യുമെന്നും പറയപ്പെടുന്നു. ഇതിനായി മമ്മൂട്ടി 14 നും മോഹൻലാൽ 15 നും ശ്രീലങ്കയിലേക്ക് പുറപ്പെടും. ശ്രീലങ്കയ്ക്ക് ശേഷം ​ഷാ​ർ​ജ​യിലായിരിക്കും സിനിമയുടെ അടുത്ത ചിത്രീകരണം നടക്കുക എന്നും സൂചനകളുണ്ട്.​

നേരത്തെ മഹേഷ് നാരായണൻ ചിത്രം ഡിസംബറിലായിരിക്കും ആരംഭിക്കുക എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രത്തിന്‍റെ ഷൂട്ട് ഡിസംബറിലേക്ക് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകള്‍. ഈ കാരണത്താലാണ് മഹേഷ് നാരായണൻ സിനിമ നേരത്തെ ആരംഭിക്കുന്നത് എന്നാണ് വിവരം. കേരള​ത്തി​ലും​ ​ഡ​ൽ​ഹി​യി​ലും​ ​ല​ണ്ട​നി​ലും സിനിമയുടെ ചിത്രീകരണം നടക്കുമെന്നും സൂചനകളുണ്ട്.

മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമെ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങിയ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മലയാളത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത കഥയാകും ഈ ചിത്രത്തിന്റേതെന്ന് കുഞ്ചാക്കോ ബോബന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആ​ന്റോ​ ​ജോ​സ​ഫ് ​ഫി​ലിം​ ​ക​മ്പ​നി​യു​ടെ​ ​ബാ​ന​റിലാണ് ചിത്രം ഒരുങ്ങുന്നത്.

Content Highlights: Reports that Mohanlal to be in a new look in Mahesh Narayanan movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us