
May 23, 2025
06:53 AM
'അലൈപായുതേ' എന്ന ഒറ്റ ചിത്രത്തിൽ മാത്രമേ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളൂവെങ്കിലും ശാലിനി മാധവൻ കോംബോ ഏറ്റെടുത്തവരാണ് തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ. ഇപ്പോഴും ചിത്രത്തിലെ പാട്ടുകളും സീനുകളും എല്ലാം സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ ഇവർ ഒരു സിനിമയിൽ കൂടെ ഒന്നിച്ചിരുന്നെങ്കിൽ എന്ന് പറയാത്ത ആരാധകർ ഇല്ല. ഇപ്പോഴിതാ, 24 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് ശാലിനി.
അടുത്തിടെയാണ് ശാലിനി സോഷ്യൽ മീഡിയയിൽ സജീവമായത്. അലൈപായുതേയിലെ ഹിറ്റ് ഗാനമായ 'എന്‍ട്രെന്‍ന്റും പുന്നഗൈ' എന്ന പാട്ടിന്റെ ആദ്യ വരികള്‍ ചേര്‍ത്താണ് ശാലിനി പോസ്റ്റിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. പോസ്റ്റ് ചെയ്ത് ഞൊടിയിടയിൽ തന്നെ ചിത്രം ആരാധക ശ്രദ്ധ പിടിച്ചു പറ്റുകയും വൈറലാകുകയും ചെയ്തിട്ടുണ്ട്.
2000ത്തില്‍ റിലീസായ മണിരത്‌നം ചിത്രമാണ് അലൈപായുതേ. കാര്‍ത്തി, ശക്തി എന്നീ കഥാപാത്രങ്ങളെയാണ് ഇരുവരും ചിത്രത്തിൽ അവതരിപ്പിച്ചത്. എ.ആര്‍ റഹ്മാന്റെ സംഗീതം കൊണ്ട് സമ്പന്നമായിരുന്ന സിനിമയിലെ പാട്ടുകളെല്ലാം തന്നെ ഇന്നും ഏറെ സ്വീകാര്യത ഉള്ളവയാണ്.
Content Highlights: Madhavan and Shalini share a picture together after 24 years