'ഡാഡി മോഡ് ഓൺ', ട്രെയിലർ ലോഞ്ചിനിടെ അമ്മയിൽ നിന്ന് വേർപ്പെട്ട കുഞ്ഞിനെ നെഞ്ചോട് ചേർത്ത് രൺവീർ സിംഗ്

ആൾക്കൂട്ടത്തിൽ കരഞ്ഞു നിൽക്കുന്ന പെൺകുട്ടിയെയാണ് രൺവീർ സുരക്ഷിതമായി അമ്മയുടെ കൈകളിൽ ഏൽപ്പിക്കുന്നത്.

dot image

ബോളിവുഡിൽ ഏറെ ആരാധകരുള്ള ഫ്രാഞ്ചൈസികളിൽ ഒന്നാണ് രോഹിത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്‌സ്. ഈ യൂണിവേഴ്സിലെ ഏറ്റവും പുതിയ ചിത്രമായ 'സിങ്കം എഗെയ്ൻ' റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ ആൾക്കൂട്ടത്തിൽ അമ്മയുടെ കൈവിട്ടു പോയ പെൺകുഞ്ഞിനെ കണ്ടത്തി നൽകുന്ന രൺവീർ സിംഗിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്നത്.

ആൾക്കൂട്ടത്തിൽ കരഞ്ഞു നിൽക്കുന്ന പെൺകുട്ടിയെയാണ് രൺവീർ സുരക്ഷിതമായി അമ്മയുടെ കൈകളിൽ ഏൽപ്പിക്കുന്നത്. കുട്ടിയെ എടുത്ത് വാത്സല്യത്തോടെ തലയിൽ തലോടുന്ന വീഡിയോ വ്യാപകമായി ശ്രദ്ധ നേടുന്നുണ്ട്. 'ഡാഡി മോഡ് ഓൺ, സൂപ്പർ ഡാഡി' എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്റ്.

അടുത്തിടെയാണ് ബോളിവുഡ് താരങ്ങളായ രൺവീർ സിങ്ങിനും ദീപികയ്ക്കും ആദ്യ കുഞ്ഞ് ജനിക്കുന്നത്. ഇപ്പോൾ പാരന്റിങ് ആസ്വദിക്കുകയാണ് ദമ്പതികൾ. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ ദീപിക പങ്കെടുക്കാതിരുന്നത് കുഞ്ഞിന് ശ്രദ്ധ നൽകിയത് കൊണ്ടാണെന്നും തനിക്ക് നൈറ്റ് ഡ്യൂട്ടി ആണെന്നും രൺവീർ പറയുന്നതും ആരാധകർക്കിടയിൽ ഓളം ഉണ്ടാക്കിയിട്ടുണ്ട്.

അതേസമയം, സിങ്കം, സിങ്കം റിട്ടേൺസ്, സൂര്യവംശി, സിംബാ എന്നീ ചിത്രങ്ങളാണ് ഇതുവരെ ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തുവന്ന സിനിമകൾ. ഇതിൽ സൂര്യവംശിയുടെ തുടർച്ചയായിട്ടാണ് സിങ്കം എഗെയ്ൻ എത്തുന്നത്. ചിത്രത്തിൽ പ്രധാന വേഷത്തിൽ ബാജിറാവോ സിങ്കം എന്ന കഥാപാത്രമായി അജയ് ദേവ്ഗൺ ആണ് എത്തുന്നത്.

സിങ്കം എഗെയ്നിൽ ചെറിയ വേഷത്തിലെത്തുന്ന ചുൽബുൽ പാണ്ഡെ ഇനി പുറത്തിറങ്ങാനിരിക്കുന്ന കോപ്പ് യൂണിവേഴ്സിലെ അടുത്ത സിനിമകളിൽ ഒരു പ്രധാന വേഷത്തിലെത്തുമെന്നും സൂചനകളുണ്ട്. ദീപാവലി റിലീസായി സിങ്കം എഗെയ്ൻ നവംബർ ഒന്നിന് തിയേറ്ററുകളിലെത്തും. ചിത്രത്തിൻ്റെ ഡിജിറ്റൽ സ്ട്രീമിംങ് അവകാശം 130 കോടി രൂപയ്ക്ക് ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കി.

Content Highlights: Ranveer Singh protect child from crowd at 'Singham Again' trailer launch

dot image
To advertise here,contact us
dot image