

ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് നിർമിച്ച് ശ്രീകാന്ത് മോഹൻ സംവിധാനം ചെയ്യുന്ന വെബ് സീരീസ് 'ജയ് മഹേന്ദ്രൻ' സ്ട്രീമിംഗിന് ഒരുങ്ങുന്നു. സൈജു കുറുപ്പ് പ്രധാന വേഷത്തിലെത്തുന്ന സീരീസ് ഒക്ടോബർ 11 മുതൽ സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിക്കും.
പൊളിറ്റിക്കൽ സറ്റയർ ആയാണ് സീരീസ് ഒരുങ്ങുന്നത്. ഡെപ്യൂട്ടി തഹസിൽദാർ മഹേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് സൈജു കുറുപ്പ് അവതരിപ്പിക്കുന്നത്. സൈജു കുറുപ്പിനെക്കൂടാതെ സുഹാസിനി, മിയ, സുരേഷ് കൃഷ്ണ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, മണിയന്‍പിള്ള രാജു, വിഷ്ണു ഗോവിന്ദന്‍ എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രശാന്ത് രവീന്ദ്രന്‍ ഛായാഗ്രഹണം ചെയ്യുന്ന സീരീസിന്റെ സംഗീതം സിദ്ധാര്‍ത്ഥ പ്രദീപ്, എഡിറ്റിങ് ക്രിസ്റ്റി സെബാസ്റ്റ്യന്‍ എന്നിവരാണ്.
ജയ് മഹേന്ദ്രൻ എന്ന കഥാപാത്രം വളരെ രസകരമായി അവതരിപ്പിക്കാൻ സാധിച്ചുവെന്ന് സൈജു കുറുപ്പ് പറഞ്ഞു. സുഹാസിനി മണിരത്നത്തിനോടൊപ്പം ഒരുപാട് രംഗങ്ങളിൽ ഒരുമിച്ച് അഭിനയിക്കാനും അതിലൂടെ തങ്ങൾക്കിടയിൽ നല്ല സൗഹൃദം ഉണ്ടാക്കാൻ സാധിച്ചു. അഭിനേതാക്കൾ തമ്മിലുള്ള പരസ്പര വിശ്വാസവും ഷൂട്ടിംഗ് ഇടവേളകളിലെ രസകരാമായ ബന്ധവും സ്ക്രീനിൽ പ്രതിഫലിക്കുമെന്ന് വിശ്വസിക്കുന്നുവെന്ന് കൂടെ സൈജു കുറുപ്പ് കൂട്ടിച്ചേർത്തു.