കാത്തിരിപ്പിന് വിരാമം, അടുത്ത ബ്രഹ്മാണ്ഡ ചിത്രവുമായി ബൻസാലി; 'ലവ് ആൻഡ് വാർ' റിലീസ് തീയതി പുറത്ത്

വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ട് ഈ വർഷം അവസാനം ആരംഭിക്കും

കാത്തിരിപ്പിന് വിരാമം, അടുത്ത ബ്രഹ്മാണ്ഡ ചിത്രവുമായി ബൻസാലി; 'ലവ് ആൻഡ് വാർ' റിലീസ് തീയതി പുറത്ത്
dot image

'ഗംഗുഭായ് കത്തിയവാടി' എന്ന ചിത്രത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമാണ് 'ലവ് ആൻഡ് വാർ'. രൺബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം 2026 മാർച്ച് 20 ന് തിയേറ്ററുകളിൽ എത്തും.

2007 ൽ 'സാവരിയ' എന്ന ബൻസാലി ചിത്രത്തിലൂടെയാണ് രൺബീർ കപൂർ അഭിനയരംഗത്തേക്ക് എത്തുന്നത്. 17 വർഷങ്ങൾക്ക് ശേഷം ബൻസാലിയും രൺബീറും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് 'ലവ് ആൻഡ് വാർ'. 'ഗംഗുഭായ് കത്തിയവാടി' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആലിയ ഭട്ട് - ബൻസാലി കൂട്ടുകെട്ടിലെത്തുന്ന ചിത്രമെന്ന വിശേഷതയും 'ലവ് ആൻഡ് വാറി'നുണ്ട്. ആദ്യമായിട്ടാണ് വിക്കി കൗശൽ ഒരു സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ അഭിനയിക്കുന്നത്.

ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ട് ഈ വർഷം അവസാനം ആരംഭിക്കും. ജനുവരിയിലായിരുന്നു ചിത്രം പ്രഖ്യാപിച്ചത്. ഈ വർഷം ക്രിസ്തുമസിനായിരുന്നു ചിത്രത്തിന്റെ റിലീസ് ആദ്യം പ്ലാൻ ചെയ്തിരുന്നത്. ആലിയ ഭട്ടിനെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറങ്ങിയ 'ഗംഗുഭായ് കത്തിയവാടി' വലിയ വിജയമാണ് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. 200 കോടിക്കും മുകളിലാണ് ചിത്രം സ്വന്തമാക്കിയത്.

dot image
To advertise here,contact us
dot image