കാളിദാസ് ജയറാമും പ്രശാന്തും സൂര്യ 44 ന്റെ ഭാഗമല്ല; വ്യക്തമാക്കി അണിയറപ്രവർത്തകർ

2ഡി എൻ്റർടെയ്ൻമെൻ്റും സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് 'സൂര്യ 44'

കാളിദാസ് ജയറാമും പ്രശാന്തും സൂര്യ 44 ന്റെ ഭാഗമല്ല; വ്യക്തമാക്കി അണിയറപ്രവർത്തകർ
dot image

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം 'സൂര്യ 44'ൽ നടന്മാരായ കാളിദാസ് ജയറാമും പ്രശാന്തും ഭാഗമാകുമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. എന്നാൽ ആ വാർത്തകൾ തള്ളിക്കളയുകയാണ് നിർമ്മാണ കമ്പനിയായ 2 ഡി എന്റർടെയ്ൻമെന്റ് സിഇഒ രാജശേഖർ പാണ്ഡ്യൻ. ഇരുവരും സിനിമയുടെ ഭാഗമല്ല. ജയറാമിന്റെ രംഗങ്ങൾ അവസാനിച്ച ദിവസം സെറ്റിൽ കേക്ക് മുറിച്ചിരുന്നു. ഈ ആഘോഷത്തിൽ പങ്കെടുക്കാൻ കാളിദാസ് എത്തിയിരുന്നു. ഈ ചിത്രങ്ങളെ ചിലർ തെറ്റിധരിച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സൂര്യ-ജ്യോതികയുടെ 2ഡി എൻ്റർടെയ്ൻമെൻ്റും കാർത്തിക് സുബ്ബരാജിൻ്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് 'സൂര്യ 44'. 'ലവ് ലാഫ്റ്റർ വാർ' എന്നാണ് 'സൂര്യ 44'ന്റെ ടാഗ് ലൈൻ. 'സൂര്യ 44'-ൽ മലയാളത്തില് നിന്ന് ജയറാമും ജോജു ജോർജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 'പൊന്നിയിന് സെൽവ'ന് ശേഷം ജയറാം അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്. പൂജ ഹെഗ്ഡെ നായികയാവുന്ന സിനിമയിൽ കരുണാകരനും മറ്റൊരു പ്രധാന കഥാപാത്രമാണ്.

ശിവ സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് പീരിയഡ് ആക്ഷൻ ചിത്രമായ 'കങ്കുവ' ആണ് ഉടൻ പുറത്തിറങ്ങാനുള്ള സൂര്യ ചിത്രം. ചിത്രം 38 ഭാഷകളിലാണ് തിയേറ്ററുകളിലെത്തുന്നത്. ബോളിവുഡ് നടൻ ബോബി ഡിയോൾ വില്ലനായി എത്തുന്ന കങ്കുവയിലെ നായികാ വേഷം ചെയ്യുന്നത് ദിഷ പഠാനിയാണ്.

dot image
To advertise here,contact us
dot image