'താനാരാ' ഹൂ ആർ യൂ?; ട്രെയ്ലർ പുറത്തിറക്കി ഫഹദ് ഫാസിൽ

ഒരു മുഴുനീള കോമഡി എന്റെർടെയ്നറാണ് ചിത്രം. ഓഗസ്റ്റ് ഒമ്പതിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുക

'താനാരാ' ഹൂ ആർ യൂ?; ട്രെയ്ലർ പുറത്തിറക്കി ഫഹദ് ഫാസിൽ
dot image

റാഫിയുടെ തിരക്കഥയിൽ ഹരിദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'താനാരാ'യുടെ ട്രെയ്ലർ പുറത്തിറക്കി ഫഹദ് ഫാസിൽ. വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന സിനിമ ഒരു മുഴുനീള കോമഡി എന്റെർടെയ്നറാണ് ചിത്രം. ഓഗസ്റ്റ് ഒമ്പതിനാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

'ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി', 'ഇന്ദ്രപ്രസ്ഥം', 'ഊട്ടി പട്ടണം', 'കിന്നരിപ്പുഴയോരം' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഹരിദാസ്. ചിത്രം നിർമ്മിച്ചിരിക്കുന്നത് വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി മത്തായി ആണ്. രസകരമായ രംഗങ്ങൾ കൊണ്ട് തന്നെ ട്രെയ്ലർ പ്രേക്ഷകരെ എന്റെർടെയ്ൻ ചെയ്യിപ്പിക്കുന്നത് കൊണ്ടുതന്നെ വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്.

ജിബു ജേക്കബ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്നേഹ ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സുജ മത്തായി ആണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. കെ.ആർ. ജയകുമാർ, ബിജു എം.പി എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിഷ്ണു നാരായണനാണ്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

എഡിറ്റിംഗ് - വി സാജൻ. ഗാനരചന: ബി.കെ. ഹരിനാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പോഡുത്താസ്, കോ ഡയറക്ടർ: ഋഷി ഹരിദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റിയാസ് ബഷീർ, രാജീവ് ഷെട്ടി, കലാസംവിധാനം: സുജിത് രാഘവ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, ഷിജു കൃഷ്ണ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രവീൺ എടവണ്ണപ്പാറ, ജോബി ആന്റണി, സ്റ്റിൽസ്: മോഹൻ സുരഭി, ഡിസൈൻ: ഫോറെസ്റ്റ് ഓൾ വേദർ, പി.ആർ.ഒ: വാഴൂർ ജോസ്, നിയാസ് നൗഷാദ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റെർറ്റൈന്മെന്റ്സ് എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ. ഗുഡ്വിൽ എന്റർടൈൻമെൻറ്സും വൺ ഡേ ഫിലിംസും ചേർന്നു ചിത്രം തീയറ്ററുകളിൽ എത്തിക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us