ഈ മമ്മൂട്ടി ചിത്രം എങ്ങനെ പരാജയപ്പെട്ടു? തിയേറ്ററിൽ നേട്ടമില്ല, ഇനി ഒടിടിയിലേക്ക്

50 കോടി ബജറ്റിലൊരുങ്ങിയ 'യാത്ര 2' ആഗോള ബോക്സ് ഓഫീസില് നിന്ന് 9 കോടി മാത്രമാണ് സ്വന്തമാക്കിയത്

ഈ മമ്മൂട്ടി ചിത്രം എങ്ങനെ പരാജയപ്പെട്ടു? തിയേറ്ററിൽ നേട്ടമില്ല, ഇനി ഒടിടിയിലേക്ക്
dot image

മമ്മൂട്ടി സിനിമകൾ കഴിഞ്ഞ കുറിച്ച് നാളുകളായി ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഒരു സിനിമ മാത്രം ബോക്സ് ഓഫീസിൽ വിജയം കാണാതെ പോയി. ആന്ധ്രാപ്രദേശ് മുന് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതവുമായി ബന്ധപ്പെട്ട് ഒരുക്കിയ 'യാത്ര 2' എന്ന ചിത്രമാണ് തിയേറ്ററിൽ പരാജയപ്പെട്ടത്. വൈ എസ് ആറായി വേഷമിട്ട യാത്ര സിനിമയുടെ രണ്ടാം ഭാഗമാണിത്. ചിത്രം വീണ്ടും ഒടിടിയിൽ റിലീസ് ചെയ്യുകയാണ്.

ചിത്രത്തിന്റെ രണ്ടാം ഭാഗം ഫെബ്രുവരി എട്ടിനാണ് തിയേറ്ററുകളില് എത്തിയത്. വന് പരാജയമായിരുന്ന സിനിമ ആമസോണ് പ്രൈം വീഡിയോയില് ആദ്യം റിലീസ് ചെയ്തു. എന്നാല് ഇപ്പോൾ മറ്റൊരു ഒടിടി പ്ലാറ്റ്ഫോമിലേക്കുകൂടി സിനിമ എത്തി. തെലുങ്ക് ഒടിടിയായ ആഹ വീഡിയോയിലാണ് സിനിമ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.

50 കോടി ബജറ്റിലൊരുങ്ങിയ 'യാത്ര 2' ആഗോള ബോക്സ് ഓഫീസില് നിന്ന് 9 കോടി മാത്രമാണ് സ്വന്തമാക്കിയത്. ഇന്ത്യയില് നിന്നുള്ള ആകെ നേട്ടമാകട്ടെ 7.3 കോടി ആണ്. രണ്ടാം ഭാഗത്തിൽ വൈഎസ്ആറിന്റെ മകനും ആന്ധ്ര പ്രദേശിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ വൈ എസ് ജഗന് മോഹന് റെഡ്ഡിക്കായാണ് വിഷയം. ജഗന് മോഹന് റെഡ്ഡിയായി എത്തിയത് ജീവ ആയിരുന്നു.

50ഉം 100ഉം കോടി കിട്ടാതെ കിട്ടിയെന്ന് പറഞ്ഞ് പോസ്റ്റർ ഇറക്കുന്നവരാണ് കൂടുതൽ: ലിസ്റ്റിൻ സ്റ്റീഫൻ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us