മലയാളം 'കാൻ'; മലയാളത്തിനഭിമാനമായ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റി'ന്റെ താരങ്ങൾ, ചിത്രങ്ങൾ

മലയാളം ഇൻഡസ്ട്രിക്ക് അഭിമാനമായത് വെള്ളിത്തിരയിൽ മാത്രമല്ല റെഡ് കാർപ്പെറ്റിലെ കാഴ്ച്ച വിരുന്നുകൂടിയായിരുന്നു

dot image

മൂന്ന് പതിറ്റാണ്ടിന് ശേഷം കാൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ പാം (പാം ദോർ) വിഭാഗത്തിൽ മത്സരിക്കുന്ന ഇന്ത്യൻ സിനിമ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് പ്രദര്ശിപ്പിച്ചു. മലയാളം ഇൻഡസ്ട്രിക്ക് അഭിമാനമായി ചിത്രം വെള്ളിത്തിരയിൽ മാത്രമല്ല റെഡ് കാർപ്പെറ്റിലും കാഴ്ച്ച വിരുന്നു തന്നെയായിരുന്നു.

കാനിലെ മലയാളം താരങ്ങളായ കനി കുസൃതി, ദിവ്യ പ്രഭ, ഹ്രിദ്ദു ഹാറൂണ് എന്നിവരുടെ റെഡ് കാര്പ്പറ്റ് ചിത്രങ്ങള് സോഷ്യല് മീഡിയയില് ഇതിനകം വൈറലാണ്.

ഐവറി നിറത്തിലുള്ള ഗൗണില് കാനിലെത്തിയ കനിയെ പക്ഷെ, കൂടുതല് ശ്രദ്ധേയമാക്കിയത് കൈയ്യില് പിടിച്ച ബാഗ് ആയിരുന്നു. തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി, പലസ്തീന് ഐക്യദാര്ഢ്യം പ്രഖ്യാപിക്കുന്ന തണ്ണിമത്തന്റെ ഡിസെനില് ആയിരുന്നു ബാഗ്. ബാഗ് ഉയര്ത്തി നില്ക്കുന്ന കനിയുടെ ചിത്രം ഇതിനകം പലരും സോഷ്യല് മീഡിയയില് പങ്കുവെച്ചിട്ടുണ്ട്.

പലസ്തീനിലെ ഇസ്രയേല് അധിനിവേശത്തിനെതിരെയുള്ള പ്രതിഷേധ സൂചകമായിരുന്നു തണ്ണി മത്തന്. ലോക വ്യാപകമായി പലസ്തീന് അനുകൂല റാലികളിലെല്ലാം തണ്ണിമത്തന്റെ ചിത്രങ്ങളോട് കൂടി കൊടികളും ഫ്ളക്സുകളും ഇമോജികളും പ്രചരിച്ചിരുന്നു. തണ്ണിമത്തന്റെ നിറങ്ങളായ ചുവപ്പ്, വെളുപ്പ്, കറുപ്പ്, പച്ച എന്നിവയാണ് പലസ്തീന് പതാകയിലുള്ള നിറങ്ങള്.

പായൽ കപാഡിയ ആണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചലച്ചിത്രമേളയുടെ ഈ എഡിഷനിലെ ഏറ്റവും ദൈർഘ്യമേറിയ ചിത്രങ്ങളിലൊന്നായ ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്റെ ആദ്യ പ്രദര്ശനത്തിന് ശേഷം ചിത്രത്തിന് എട്ട് മിനിറ്റ് നീണ്ട കരഘോഷം ലഭിച്ചുവെന്നാണ് റിപ്പോര്ട്ട്.

ഷാജി എൻ കരുൺ സംവിധാനത്തിലൊരുങ്ങി 1994 ൽ പുറത്തിറങ്ങിയ 'സ്വം' ആണ് ഇതിനു മുന്നേ ഇന്ത്യയിൽ നിന്ന് കാനിൽ മത്സരിക്കാൻ യോഗ്യത ലഭിച്ച ആദ്യ ചിത്രം.

കാനില് കേരളത്തിന്റെ കയ്യൊപ്പ്; രാഷ്ട്രീയം മുറുകെ പിടിച്ച് കനി, തണ്ണി മത്തന് ബാഗ് ശ്രദ്ധേയമാകുന്നു
dot image
To advertise here,contact us
dot image