'ചില്ലറക്കാരനല്ല നജീബിന്റെ രക്ഷകൻ'; റിപ്പോർട്ടർ ടി വി യുടെ വീഡിയോ പങ്കുവെച്ച് ജിമ്മി ജീന് ലൂയിസ്

ഇബ്രാഹിം ഖാദരിയെക്കുറിച്ച് റിപ്പോർട്ടർ ടി വി കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോയാണ് ജിമ്മി ജീന് ലൂയിസ് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്

'ചില്ലറക്കാരനല്ല നജീബിന്റെ രക്ഷകൻ'; റിപ്പോർട്ടർ ടി വി യുടെ  വീഡിയോ പങ്കുവെച്ച്  ജിമ്മി ജീന് ലൂയിസ്
dot image

ആടുജീവിതത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ഇബ്രാഹിം ഖാദിരിയെക്കുറിച്ചുള്ള റിപ്പോർട്ടർ ടി വിയുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സാക്ഷാൽ ജിമ്മി ജീന് ലൂയിസ്. ജിമ്മി ജീന് ലൂയിയുടെ ജീവിതം പറയുന്ന വീഡിയോ കഴിഞ്ഞ ദിവസം റിപ്പോർട്ടർ ടി വി പ്രസിദ്ധീകരിച്ചിരുന്നു. അമൃത രാജ് അവതരിപ്പിച്ച ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ട ജിമ്മി ഫേസ്ബുക്കിലൂടെ അത് പങ്കുവെയ്ക്കുകയായിരുന്നു.

2014-ല് പ്രസിഡന്റ് മൈക്കല് മാര്ട്ടെല്ലി ഹെയ്റ്റിയുടെ അംബാസിഡറായി പ്രഖ്യാപിച്ച ജിമ്മി നോളിവുഡിനെ ലോക സിനിമയ്ക്കു മിന്നിലെത്തിച്ച താരങ്ങളില് ഒരുവനാണ്. എന്ബിസി ടെലിവിഷന് സീരീസായ 'ഹീറോസി'ലെ ഹേഷ്യന് കഥാപാത്രമായാണ് ജിമ്മി പ്രേക്ഷക ശ്രദ്ധ നേടുന്നത്. ആഫ്രിക്കന് സിനിമകളില് നിറസാന്നിധ്യമായ ജിമ്മി ആഫ്രിക്കന് സിനിമ ഇന്ഡ്ട്രിയുടെ ഭാഗ്യ നായകനായി മാറി. 2006-ല് പുറത്തിറങ്ങിയ അമേരിക്കന് കോമഡി സിനിമ ഫാറ്റ് ഗേള്സിലെ നൈജീരിയന് ഡോക്ടറായി എത്തിയ ജിമ്മി, തന്നെ ഹോളിവുഡിന് പരിചയപ്പെടുത്തുമ്പോള് ഹെയ്റ്റിയുടെ നായകനായി മാത്രമല്ല ആഫ്രിക്കന് സിനിമയുടെ ഭാഗമാണ് എന്ന് പറഞ്ഞാണ് തുടങ്ങിയത്.

ജിമ്മി ജീന് ലൂയി അഥവാ ആടുജീവിതത്തിലെ ഇബ്രാഹിം ഖാദിരി; ചില്ലറക്കാരനല്ല 'നജീബിന്റെ രക്ഷകൻ'

വളരെ ചെറുപ്പത്തിൽ തന്നെ പാരീസിലേക്ക് ചേക്കേറിയ താരത്തിന്റെ സ്വപ്നം മോഡലിങ്ങായിരുന്നു. തുടര്ന്ന് നിരന്തരമായ പ്രയത്നത്തിലൂടെ കൊക്കൊകോളയുടെ അടക്കം നിരവിധി ബ്രാന്ഡുകളുടെ പരസ്യ മോഡലായി സ്പെയ്നിലും ഇറ്റലിയിലും സൗത്ത് ആഫ്രിക്കയിലും ന്യൂയോര്ക്കിലും ലണ്ടനിലും പാരീസിലും തിളങ്ങി. ശേഷം ഹോളിവുഡിലേക്ക്. തന്റെ ഉള്ളിലെ കലാകാരനെ, അഭിനേതാവിനെ തിരിച്ചറിഞ്ഞത് പാരീസില് വന്നതിന് ശേഷമായിരുന്നു എന്ന് ജിമ്മി ഒരിക്കല് ഒരു അഭിമുഖത്തില് പറഞ്ഞിട്ടുണ്ട്.

ഒരുപക്ഷേ ആദ്യമായാകും ഒരു നോളിവുഡ് നടന്റെ പെര്ഫോമന്സില് സാധാരണക്കാരായ മലയാള പ്രേക്ഷകരില് നിന്ന് തിയേറ്ററില് കൈയ്യടികളുയരുന്നത്. ആ പൊന് തൂവല് നജീബിന്റെ പ്രവാചകനായ, മലയാള സിനിമയുടെ ഇബ്രാഹിമായ, ഹെയ്റ്റിയുടെ അഭിമാനമായ ജിമ്മി ജീന് ലൂയിക്കിരക്കട്ടെ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us