ധ്യാൻ ശ്രീനിവാസൻ-ജസ്പാൽ ഷൺമുഖൻ ചിത്രം 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്'; മെയ് മാസം റിലീസിന്

മൈന ക്രിയേഷൻസിൻ്റെ ബാനറിൽ ശിവൻകുട്ടൻ കെ എൻ, വിജയകുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം

dot image

ധ്യാൻ ശ്രീനിവാസനെ നായകനാകുന്ന 'സ്വർഗ്ഗത്തിലെ കട്ടുറുമ്പ്' എത്തുന്നു. മെയ് മാസം റിലീസിനെത്തുന്ന ചിത്രം ജസ്പാൽ ഷൺമുഖൻ ആണ് സംവിധാനം ചെയ്യുന്നത്. ധ്യാൻ ശ്രീനിവാസനൊപ്പം, ഗായത്രി അശോക്, ജോയി മാത്യു, നിർമ്മൽ പാലാഴി, രാജേഷ് പറവൂർ, ജയകൃഷ്ണൻ, സുധി കൊല്ലം, ടോണി, മനോഹരി ജോയി, അംബിക മോഹൻ, അഞ്ജു എന്നിവരോടൊപ്പം മറ്റ് പ്രമുഖ താരങ്ങളും വേഷമിടുന്നു.

മൈന ക്രിയേഷൻസിൻ്റെ ബാനറിൽ ശിവൻകുട്ടൻ കെ എൻ, വിജയകുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. കഥ- ശിവൻകുട്ടൻ വടയമ്പാടി, തിരക്കഥ, സംഭാഷണം - വിജു രാമചന്ദ്രൻ,പ്രൊജക്റ്റ് ഡിസൈനർ -എൻ.എം.ബാദുഷ, ക്യാമറ - അശ്വഘോഷൻ ആണ്.

എഡിറ്റർ-കപിൽ കൃഷ്ണ, ഗാനങ്ങൾ - സന്തോഷ് വർമ്മ, സംഗീതം - ബിജിപാൽ, കല - കോയാസ്, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, മേക്കപ്പ് -രാജീവ് അങ്കമാലി, കോസ്റ്റ്യൂം - കുമാർ എടപ്പാൾ, പി.ആർ.ഒ- പി.ശിവപ്രസാദ്, സ്റ്റിൽസ്- ശ്രീനി മഞ്ചേരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

തഗ് ലൈഫിൽ നിവിൻ പോളി, കൂടെ മാസാക്കാൻ അരവിന്ദ് സ്വാമിയും?; കമൽഹാസൻ ചിത്രത്തിലെ പുതിയ അപ്ഡേറ്റ്
dot image
To advertise here,contact us
dot image