'ഗോപി വൈബ് ഈസ് ബാക്ക്'; ഹരം പകർന്ന് ഹക്കീം ഷാജഹാൻന്റെ 'കടകനി'ലെ 'അജപ്പമട' ഗാനം

ഇപ്പോൾ കടകൻ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഗോപി സുന്ദർ

'ഗോപി വൈബ് ഈസ് ബാക്ക്'; ഹരം പകർന്ന് ഹക്കീം ഷാജഹാൻന്റെ 'കടകനി'ലെ 'അജപ്പമട' ഗാനം
dot image

ഏറെ നാളുകൾക്ക് ശേഷം മലയാളികൾ ഗോപി സുന്ദറിന്റെ പുതിയ ഗാനമായ അജപ്പമടയിൽ മനം മറന്നിരിക്കുകയാണ്. ഹക്കീം ഷാജഹാൻ നായകനാവുന്ന ചിത്രം 'കടകൻ'ലെ രണ്ടാമത് ഇറങ്ങിയ ഗാനമാണ് 'അജപ്പമട'. ഹനാൻ ഷാ, സൽമാൻ എസ് വി, ബാദുഷ ബി എം, ദന റാസിക്ക് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഷംസുദ് എടരിക്കോട് വരികൾ ഒരുക്കിയ ഗാനത്തിന് ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്നത്.

ഏതാനും നാളുകളായി ഗോപി സുന്ദറിന്റെ ഗാനങ്ങൾ മലയാള സിനിമ പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ടായിരുന്നു. മറ്റ് പല പുതിയ യുവ സംഗീത സംവിധായകരുടെ വരവോടെ ഗോപി സുന്ദറിന് ക്ഷീണമായി, അദ്ദേഹം വിശ്രമത്തിലാണ് എന്നിങ്ങനെ നിരവധി കമന്റുകൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇപ്പോൾ കടകൻ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഗോപി.

'റീനുവും സച്ചിനും ഇനി ഒടിടിയിൽ'; 'പ്രേമലു' ഒടിടി റിലീസ് എപ്പോൾ?, വിറ്റത് റെക്കോർഡ് തുകയ്ക്ക്?

ദുല്ഖറിന്റെ വേഫെറര് ഫിലിംസ് ആണ് കടകൻ റിലീസിനെത്തിക്കുന്നത്. ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമൽ പാലാഴി, ബിബിൻ പെരുംമ്പിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കൽ, ശരത്ത് സഭ, ഫാഹിസ് ബിൻ റിഫായ്, മണികണ്ഠൻ ആർ ആചാരി, സിനോജ് വർഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവർ ഹക്കീമിനൊപ്പം സുപ്രധാന വേഷത്തിലെത്തുന്നു. മാർച്ച് ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.

dot image
To advertise here,contact us
dot image