'സമയം വേഗത്തിൽ പറക്കുന്നു' മകൾക്കൊപ്പമുള്ള നിമിഷങ്ങൾ പങ്കിട്ട് പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര മകൾ മാൾട്ടി മേരി ചോപ്ര ജോനസിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു

'സമയം വേഗത്തിൽ  പറക്കുന്നു' മകൾക്കൊപ്പമുള്ള നിമിഷങ്ങൾ പങ്കിട്ട് പ്രിയങ്ക ചോപ്ര
dot image

സെലിബ്രിറ്റികൾ സ്വകാര്യത നിലനിർത്താനായി സോഷ്യൽ മീഡിയിൽ സാധാരണ ഗതിയിൽ മക്കളുടെ ഫോട്ടോകൾ പങ്കുവെക്കാറില്ല. എന്നാൽ ബോളിവുഡിൽ പ്രിയങ്ക ചോപ്ര തന്റെ കുടുംബത്തോടൊപ്പമുള്ള സന്തോഷവും വിശേഷങ്ങളുമെല്ലാം തന്നെ ആരാധകരെയും അറിയിക്കാറുണ്ട്.

മകൾ മാൾട്ടി മേരി ചോപ്ര ജോനസിന്റെ ഫോട്ടോകളാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. മകൾ പെട്ടന്ന് വളർന്നു എന്ന് സൂചിപ്പിക്കുന്ന രീതിയിൽ ഹൃദയസ്പർശിയായ ക്യാപ്ഷനോടെയാണ് പ്രിയങ്ക ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.

'എന്റെ മക്കൾ എന്നോട് പറഞ്ഞു അമ്മ അനിമൽ സിനിമ കാണരുതെന്ന്'; ഖുശ്ബു സുന്ദർ

ആദ്യ ചിത്രം മകൾ മാൾട്ടിയെ ചേർത്ത് നിർത്തി അവളുടെ കുഞ്ഞു കൈകളിൽ പിടിച്ച ഒരു സെൽഫിയാണ്. 'സമയം വളരെ പെട്ടെന്ന് പറക്കുന്നു' എന്നാണ് താരം ക്യാപ്ഷൻ നൽകിയിരിക്കുന്നത്. രണ്ടാമതായി പോസ്റ്റ് ചെയ്ത ചിത്രത്തിൽ ഒരു പുതപ്പിനുള്ളിൽ മകളുടെ കുഞ്ഞ് കൈവിരലുകൾ പ്രിയങ്കയുടെ മുഖത്ത് ചേർത്ത് പിടിച്ചിരിക്കുന്നതാണ്.

ചിത്രത്തിന് താഴെ കമന്റായി പ്രിയങ്കയുടെ പങ്കാളി നിക് ജോനസ് ചുവന്ന ഹൃദയത്തിന്റെ ഇമോജി പങ്കുവെച്ചിട്ടുണ്ട്. കൂടാതെ ബോളിവുഡിലെ മറ്റു നിരവധി താരങ്ങളും പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.

dot image
To advertise here,contact us
dot image