'സർപ്രൈസ് ഫോർ ഫാൻസ്'; എസ്ആർകെയുടെ ബ്ലോക്ക്ബസ്റ്റർ 'ഡങ്കി' ഒടിടിയിൽ

കഴിഞ്ഞ വർഷത്തെ ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ചിത്രം കൂടിയായിരുന്നു 'ഡങ്കി' .

'സർപ്രൈസ് ഫോർ ഫാൻസ്'; എസ്ആർകെയുടെ ബ്ലോക്ക്ബസ്റ്റർ 'ഡങ്കി' ഒടിടിയിൽ
dot image

കഴിഞ്ഞ വർഷത്തെ ബ്ലോക്ക്ബസ്റ്റർ ഷാരൂഖ് ഖാൻ ചിത്രം 'ഡങ്കി' ഒടിടി സ്ട്രീമിങ് ആരംഭിച്ചു. നെറ്റ്ഫ്ലിക്സിലാണ് ചിത്രം ഇന്നലെ സ്ട്രീം ചെയ്ത തുടങ്ങിയത്. ആരാധകർക്ക് കിംഗ് ഖാൻ വക ഒരു സർപ്രൈസ് ആയിട്ടാണ് ഇന്നലെ ചിത്രം ഒടിടിയിൽ എത്തിയത്. കഴിഞ്ഞ വർഷത്തെ ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ചിത്രം കൂടിയായിരുന്നു 'ഡങ്കി' .

സലാറും ഡങ്കിയും ക്ലാഷ് റിലീസ് ആയിട്ടാണ് ഇന്ത്യൻ തിയേറ്ററുകളിൽ എത്തിയത്. ഇരു ചിത്രങ്ങളും മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമാണ് ഒടിടിയിൽ എത്തിയത്. നിരവധി ആക്ഷൻ ചിത്രങ്ങൾക്ക് ഇടയിൽ ഇറങ്ങിയ ഒരു ഫീൽഗുഡ് കോമഡി ചിത്രമായിരുന്നു 'ഡങ്കി'. അതുകൊണ്ട് തന്നെ പ്രേക്ഷകർ ചിത്രം ഏറ്റെടുത്തിരുന്നു.

'അത് സംഭവിച്ചാൽ ഞാൻ എന്റെ കരിയർ അവസാനിപ്പിക്കും'; ഷാരൂഖ് ഖാൻ

ആഗോളതലത്തിൽ 400 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. ഇന്ത്യയില് നിന്ന് മാത്രം 206 കോടി രൂപയിലധികം നേടി എന്നാണ് റിപ്പോര്ട്ട്. ചിത്രത്തില് വിക്കി കൗശൽ, തപ്സി പന്നു, വിക്രം കൊച്ചാര്, ജ്യോതി സുഭാഷ്, അനില് ഗ്രോവര്, ബൊമൻ ഇറാനി, ദേവെൻ, അരുണ് ബാലി, അമര്ദീപ് ഝാ, ജിതേന്ദ്ര, ഷാഹിദ്, ജെറെമി തുടങ്ങിയവരും പ്രധാന വേഷങ്ങളില് എത്തിയിരുന്നു. രാജ്കുമാര് ഹിറാനിക്കൊപ്പം ഡങ്കി സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് അഭിജിത്ത് ജോഷിയും കനികയുമാണ്.

dot image
To advertise here,contact us
dot image