റീ ബൂട്ട് പരമ്പരയിലെ നാലാം ചിത്രം 'കിംഗ്ഡം ഓഫ് ദ പ്ലാനെറ്റ് ഓഫ് ദ ഏപ്സി'ന്റെ ട്രെയിലർ പുറത്ത്

മനുഷ്യരും ആൾക്കുരങ്ങുകളും തമ്മിലുള്ള സംഘർഷമാണ് ചിത്രത്തിന്റെ ഇതിവൃത്തം

റീ ബൂട്ട് പരമ്പരയിലെ നാലാം ചിത്രം 'കിംഗ്ഡം ഓഫ് ദ പ്ലാനെറ്റ് ഓഫ് ദ ഏപ്സി'ന്റെ ട്രെയിലർ പുറത്ത്
dot image

'പ്ലാനെറ്റ് ഓഫ് ദ ഏപ്സ്' റീ ബൂട്ട് ചലച്ചിത്ര പരമ്പരയിലെ നാലാം ഭാഗമായ 'കിംഗ്ഡം ഓഫ് ദ പ്ലാനെറ്റ് ഓഫ് ദ ഏപ്സിന്റെ ട്രെയിലർ പുറത്തിറങ്ങി. മനുഷ്യരും ആൾക്കുരങ്ങുകളും തമ്മിലുള്ള സംഘർഷമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 20th സെഞ്ചുറി സ്റ്റുഡിയോയുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ എത്തിയത്.

'മോഹൻലാലിനെ ഹിപ്പോക്രാറ്റെന്ന് വിളിച്ചത് അച്ഛന് തിരിച്ചറിവില്ലാത്തതുകൊണ്ട്'; ധ്യാൻ ശ്രീനിവാസൻ

ചിത്രത്തിൽ കോണേലിയസ് എന്ന രാജാവാണ് മുഖ്യകഥാപാത്രം. 2017-ലാണ് മൂന്നാം ഭാഗമായ 'വാർ ഫോർ ദ പ്ലാനെറ്റ് ഓഫ് ദ ഏപ്സ്' പുറത്തിറങ്ങിയത്. ആൾക്കുരങ്ങുകളുടെ രാജാവായ സീസറിന്റെ മരണത്തോടെയാണ് മൂന്നാം ഭാഗം അവസാനിക്കുന്നത്.

ആക്ഷനും സാഹസികതയും നിറഞ്ഞ ട്രെയിലറിൽ മനുഷ്യരെ വേട്ടയാടുന്ന കുരങ്ങുകളുടെ രാജാവിനെയും മനുഷ്യനോട് സിംപതി തോന്നുന്ന രണ്ടു കുരങ്ങുകളുടെ കഥയുമാണ് പറയുന്നത്. ജോഷ് ഫ്രാഡ്മാൻ, റിക്ക് ജാഫ, അമാൻഡ സിൽവർ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മേസ് റണ്ണർ ചിത്രങ്ങളിലൂടെ പ്രശസ്തനായ വെസ് ബോൾ ആണ് ചിത്രത്തിന്റെ സംവിധായകൻ. ഈ വർഷം മേയ് പത്തിന് ചിത്രം റിലീസ് ചെയ്യും.

ഓവൻ ടീഗ്, ഫ്രേയാ അലൻ, കെവിൻ ഡ്യൂറൻഡ്, പീറ്റർ മക്കോൺ തുടങ്ങിയവരാണ് ചിത്രത്തിൽ മുഖ്യവേഷങ്ങളിൽ എത്തുന്നത്. പിയറി ബൗളേ രചിച്ച പ്ലാനെറ്റ് ഓഫ് ദ ഏപ്സ് എന്ന നോവലിനെ അടിസ്ഥാനമാക്കി 1968 മുതൽ 2001 വരെ ആറുചിത്രങ്ങൾ റിലീസ് ചെയ്തിരുന്നു. റൈസ് ഓഫ് ദ പ്ലാനെറ്റ് ഓഫ് ദ ഏപ്സ്, ഡോൺ ഓഫ് ദ പ്ലാനെറ്റ് ഓഫ് ദ ഏപ്സ്, വാർ ഫോർ ദ പ്ലാനെറ്റ് ഓഫ് ദ ഏപ്സ് എന്നിവയാണ് ബൂട്ട് സീരീസിലെ മറ്റുചിത്രങ്ങൾ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us