'ആഭ്യന്തര കുറ്റവാളി'യുമായി ആസിഫ് അലി; പോസ്റ്റർ പങ്കുവെച്ച് അണിയറ പ്രവർത്തകർ

ചിത്രീകരണം ഈ വർഷം പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ടുകൾ.

dot image

ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടെറ്റിൽ പ്രഖ്യാപിച്ചു. ആസിഫിന്റെ ജന്മദിനമായ ഇന്നാണ് ടൈറ്റിൽ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. നവാഗതനായ സേതുനാഥ് പത്മകുമാര് കഥയും തിരക്കഥയും സംവിധാനവും നിര്വ്വഹിക്കുന്ന ചിത്രത്തിന്റെ പേര് 'ആഭ്യന്തര കുറ്റവാളി' എന്നാണ്.

നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാമിന്റേതാണ് നിർമ്മാണം. കോമഡി ഫാമിലി എന്റര്ടെയ്നറായാണ് ആഭ്യന്തര കുറ്റവാളി ഒരുങ്ങുന്നത്. ചിത്രീകരണം ഈ വർഷം പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇനി 'എന് നെഞ്ചില് കുടിയിരുക്കും രസികര്കള്' എന്നല്ല; അഭിസംബോധന മാറ്റി വിജയ്

ബേസിൽ ജോസഫ് നായകനായ കഠിന കഠോരമീ അണ്ഡകടാഹം എന്ന ചിത്രത്തിന് ശേഷം നൈസാം സലാം പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രമാണ് ആഭ്യന്തര കുറ്റവാളി. ചിത്രത്തിലെ മറ്റു അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.

dot image
To advertise here,contact us
dot image