'ഇളയ ദളപതി ഓടിവന്ന് ചോദിച്ചു, മമ്മൂട്ടിയുണ്ടോ'; വിജയ് 'ഓസ്ലർ' കാണാൻ പോകുന്നുവെന്ന് ജയറാം

മിഥുൻ മാനുവേല് തോമസ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ ഹിറ്റുണ്ടാക്കുകയാണ് ജയറാം

'ഇളയ ദളപതി ഓടിവന്ന് ചോദിച്ചു, മമ്മൂട്ടിയുണ്ടോ'; വിജയ് 'ഓസ്ലർ' കാണാൻ പോകുന്നുവെന്ന് ജയറാം
dot image

മമ്മൂട്ടിയെ കാണാനായി 'ഓസ്ലർ' സിനിമ കാണാൻ ഒരുങ്ങി ഇളയ ദളപതി വിജയ്. ഓസ്ലർ റിലീസായെന്നും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ടെന്നും പറഞ്ഞപ്പോൾ ആവേശഭരിതനായി തനിക്ക് ആ സിനിമ ഉടൻ കാണണമെന്ന് വിജയ് അറിയിച്ചുവെന്ന് ജയറാമാണ് മാധ്യമങ്ങളോട് പറഞ്ഞത്. ആദ്യ ദിനം ചിത്രം മികച്ച പ്രതികരണങ്ങൾ നേടിയതിന് പിന്നാലെ അണിയറപ്രവർത്തകർ വിളിച്ചു ചേർത്ത പ്രസ് മീറ്റിൽ ആയിരുന്നു പ്രതികരണം.

സ്ഥാനം നഷ്ടമാക്കി മമ്മൂട്ടി, മുന്നോട്ട് വന്ന് ഫഹദ് ഫാസിൽ; പ്രേക്ഷകപ്രീതിയിൽ മഞ്ജു വാര്യർ മുന്നിൽ

'വിജയ്ക്കൊപ്പം മദ്രാസിൽ സിനിമയുടെ ചിത്രീകരണത്തിൽ ആയിരുന്നു ഞാൻ. ഓസ്ലർ റിലീസായി എന്ന് പറഞ്ഞപ്പോൾ വിജയ് ഓടിവന്ന് എന്നോട് ചോദിച്ചു ഇതിൽ മമ്മൂട്ടി സാർ ഉണ്ടോയെന്ന്. ഉണ്ടെന്ന് പറഞ്ഞപ്പോൾ എങ്കിൽ എനിക്ക് ഉടനെ സിനിമ കാണണം എന്നായി.

ഇത്ര വ്യത്യസ്തമായി ഓരോ സിനിമകളും തിരഞ്ഞെടുക്കുന്ന മമ്മൂട്ടി എന്താണ് ഓസ്ലറിൽ ചെയ്തിരിക്കുന്നതെന്ന് വിജയ്ക്ക് കാണണമായിരുന്നു' വിജയ്ക്ക് ഓസ്ലർ കാണാനുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ടെന്നും ജയറാം പറഞ്ഞു.

മെഡിക്കല് സസ്പെൻസ് ത്രില്ലര് ഴോണറിലാണ് ഓസ്ലര് ഒരുങ്ങിയത്. 'അഞ്ചാം പാതിര'യ്ക്ക് ശേഷം മിഥുൻ മാനുവേല് തോമസ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ ഹിറ്റുണ്ടാക്കുകയാണ് ജയറാം. ആവേശം തീർത്ത് മമ്മൂട്ടി കൂടി എത്തിയതോടെ വലിയ പ്രതികരണമാണ് ആദ്യ ദിവസം തിയേറ്ററുകളിൽ ലഭിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us