'ലാലേട്ടൻ ഫസ്റ്റ്'; മുത്തയ്യ മുരളീധരന്റെ ഫേവറൈറ്റ് സ്റ്റാർ ലിസ്റ്റ് ഇങ്ങനെ

'എല്ലവരുടെയും മനസിൽ മുന്നിൽ തന്നെയാണ് മോഹൻലാലിന്റെ സ്ഥാനം'

'ലാലേട്ടൻ ഫസ്റ്റ്'; മുത്തയ്യ മുരളീധരന്റെ ഫേവറൈറ്റ് സ്റ്റാർ ലിസ്റ്റ് ഇങ്ങനെ
dot image

ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരൻ കഴിഞ്ഞ ദിവസം മലയാളം സിനിമയെ കുറിച്ചും സിനിമ താരങ്ങളെ കുറിച്ചും പറഞ്ഞതാണ് സിനിമ ലോകത്തെ പുതിയ ചർച്ച. ഒരു എഫ് എം റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ ഇഷ്ട മലയാള താരങ്ങളെ കുറിച്ച് താരം പറഞ്ഞത്. ഫേവറൈറ്റ് ലിസ്റ്റിലാകട്ടെ മുൻപന്തിയിലുണ്ട് മോഹൻലാൽ.

എല്ലവരുടെയും മനസിൽ മുന്നിൽ തന്നെയാണ് മോഹൻലാലിന്റെ സ്ഥാനം. അദ്ദേഹത്തിന്റെ ലൂസിഫറിലെ പെർഫോമൻസ് വളരെ ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പല കഥാപാത്രങ്ങളും സ്വാധീനം ചെലുത്തുന്നതാണ്, മുത്തയ്യ പറഞ്ഞു. മോഹൻലാലിനെ കുറിച്ചുള്ള മുത്തയ്യയുടെ കമന്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

500 കോടിയിലേക്ക് ഇനിയെത്ര ദൂരം; 'സലാർ' ഇതുവരെ നേടിയത്

മോഹൻലാൽ കഴിഞ്ഞാൽ മമ്മൂട്ടി, ജയറാം, പൃഥ്വിരാജ് അങ്ങനെ നീളുകയാണ് ലിസ്റ്റ്. ഇവരുടെ സിനിമകൾ കാണാറുണ്ടെന്നും ജയറാമിന്റെ കോമഡി വളരെ ഇഷ്ടമാണെന്നും മുത്തയ്യ പറഞ്ഞു. മലയാള സിനിമയിലെ മറ്റ് താരങ്ങളെ കുറിച്ചും മുത്തയ്യ സംസാരിച്ചു. ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ എന്നിവരുടെ പ്രകടനങ്ങളും പ്രശംസയർഹിക്കുന്നതാണെന്നും താരം പറഞ്ഞു.

dot image
To advertise here,contact us
dot image