
മൂന്നര പതിറ്റാണ്ടുകൾക്ക് ശേഷം മണിരത്നം-കമൽഹാസൻ കോംബോയുടെ 'കെഎച്ച്234' ഒരുങ്ങുകയാണ്. ചിത്രത്തിലേക്ക് ദുൽഖർ സൽമാനെ സ്വാഗതം ചെയ്തുകൊണ്ട് നിർമ്മാതാക്കൾ പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ്. രണ്ട് ഐതിഹാസിക താരങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് ജീവിതത്തിൽ ലഭിക്കാവുന്ന സൗഭാഗ്യവും ഇരുവരിൽ നിന്നും പഠിക്കാനുള്ള അവസരം കൂടിയാണ് എന്നാണ് താരം പോസ്റ്റർ ഷെയർ ചെയ്തുകൊണ്ട് കുറിച്ചത്.
'നായകൻ' എന്ന ചിത്രത്തിനുവേണ്ടിയാണ് കമൽഹാസനും മണിരത്നവും അവസാനമായി ഒന്നിച്ചത്. 'കെഎച്ച്234' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് ഇന്ന് വൈകിട്ട് ഉണ്ടാകും. മണിരത്നത്തിനൊപ്പം നിരവധി സിനിമകളിൽ പ്രവർത്തിച്ച സഹപ്രവര്ത്തകരായ സംഗീതസംവിധായകന് എ ആര് റഹ്മാനും എഡിറ്റര് ശ്രീകര് പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്.
Bringing to you the STRIKING TITLE ANNOUNCEMENT of #KH234 today at 5PM.#KH234 #Ulaganayagan #KamalHaasan
— Red Giant Movies (@RedGiantMovies_) November 6, 2023
#HBDKamalSir
#HBDUlaganayagan @ikamalhaasan #ManiRatnam @arrahman #Mahendran @bagapath @MShenbagamoort3 @RKFI @MadrasTalkies_ @RedGiantMovies_ @turmericmediaTM @dop007… pic.twitter.com/6dsUXfIcXF
കമല്ഹാസന്റെ പിറന്നാളിനോട് അനുബന്ധിച്ച് ഫസ്റ്റ്ലുക്ക് പോസ്റ്റര് പുറത്തിറക്കിയിട്ടുണ്ട്. നാളെയാണ് ഉലകനായകന്റെ ജന്മദിനം. തൃഷ, ജയം രവി, നസ്രിയ ഫഹദ് തുടങ്ങിയവര് ഈ ചിത്രത്തില് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാജ് കമല് ഫിലിംസ് ഇന്റര്നാഷണല്, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളില് കമല് ഹാസന്, മണിരത്നം, ജി മഹേന്ദ്രന്, ശിവ അനന്ദ് എന്നിവര് ചേര്ന്നാണ് കെഎച്ച് 234 നിര്മ്മിക്കുന്നത്.