കമൽഹാസന് ബോഡി ഡബിൾ; 'കെ എച്ച് 234' ടൈറ്റിൽ ടീസർ എത്തുന്നത് നിറയെ സർപ്രൈസുകളുമായി

dot image

36 വർഷത്തെ ഇടവേളയ്ക്ക് ശേഷം മണിരത്നം-കമൽഹാസൻ കൂട്ടുകെട്ടിൽ 'കെഎച്ച് 234' ഒരുങ്ങുകയാണ്. നായകൻ എന്ന ചിത്രത്തിനുവേണ്ടിയാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. ഇപ്പോൾ പുതിയ ചിത്രം ഒരുങ്ങുമ്പോൾ അതിന്റെ സവിശേഷതകൾ കൂടി പുറത്തുവരികയാണ്. ചിത്രത്തിന്റെ ടൈറ്റിൽ ടീസർ കമൽഹാസന്റെ 69-ാം ജന്മദിനമായ നവംബർ ഏഴിന് പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രൊമോ ഷൂട്ട് കഴിഞ്ഞ ദിവസങ്ങളിൽ ചെന്നൈയിൽ പൂർത്തിയാക്കിയെന്നാണ് റിപ്പോർട്ട്.

മൂന്ന് ദിവസമാണ് പ്രൊമോ ഷൂട്ടിനായി എടുത്തത്. ഇതിൽ രണ്ട് ദിവസം മാത്രമാണ് കമൽഹാസൻ ചിത്രീകരണത്തിനെത്തിയത്. ഒരു ദിവസത്തെ ഷൂട്ട് നടന്റെ ബോഡി ഡബിൾ വെച്ചാണ് ചിത്രീകരിച്ചത് എന്നാണ് റിപ്പോർട്ട്. ഇതിൽ ചില ആക്ഷൻ സീക്വൻസുകളും ഉൾപ്പെടുന്നുണ്ട്. ജോർജിയയിൽ നിന്നുള്ള സ്റ്റൻഡ്മാനാണ് താരത്തിന്റെ ബോഡി ഡബിളായി എത്തുന്നത്. അൻബറിവാണ് ആക്ഷൻ ഡയറക്ടര്മാര്.

അൻബറിവാണ് ലിയോയ്ക്ക് വേണ്ടിയും വിക്രം സിനിമയ്ക്ക് വേണ്ടിയും സംഘട്ടനം ഒരുക്കിയത്. രവി കെ ചന്ദ്രനാണ് കെഎച്ച് 235ന്റെ ഛായാഗ്രഹണം. 'കെഎച്ച് 234'ന്റെ ടൈറ്റിൽ ടീസറിന്റെ ആശയത്തിന് പ്രത്യേകതയുണ്ടെന്നാണ് റിപ്പോർട്ട്. ഒരു വിഷ്വൽ ട്രീറ്റാകും പ്രേക്ഷകന് ടീസർ ഒരുക്കുക. ടീസറിൽ ചിത്രത്തിന്റെ കഥയെക്കുറിച്ചുള്ള ചില സൂചനകൾ പങ്കുവെച്ചേക്കാം. തൃഷ, ജയം രവി, ദുൽഖർ സൽമാൻ എന്നിവര് 'കെഎച്ച് 234' ന്റെ ഭാഗമാകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us