ഓണ ചിത്രങ്ങളുമായി ഇക്കൊല്ലം യുവതാരങ്ങൾ; റിലീസിനെത്തുന്ന സിനിമകൾ

ഇത്തവണ റീലീസിനെത്തുന്നത് മൂന്ന് ചിത്രങ്ങളാണ്

ഓണ ചിത്രങ്ങളുമായി ഇക്കൊല്ലം യുവതാരങ്ങൾ; റിലീസിനെത്തുന്ന സിനിമകൾ
dot image

ഓണം ആഘോഷങ്ങൾക്ക് തുടക്കമാകുമ്പോൾ തിയേറ്ററുകളും ഓണം റിലീസുകൾക്കായി തയ്യാറെടുക്കുകയാണ്. സൂപ്പർ താര ചിത്രങ്ങളേക്കാൾ യുവതാരങ്ങളുടെയും യുവ സംവിധായകരുടെയും സിനിമകളാണ് ഇക്കൊല്ലം ബോക്സ് ഓഫീസ് കളം പിടിക്കുന്നത്. മൂന്ന് ചിത്രങ്ങളാണ് ഇത്തവണ റീലീസിനെത്തുന്നത്.

അഭിലാഷ് ജോഷിയുടെ സംവിധാനത്തിലൊരുങ്ങുന്ന ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രം 'കിംഗ് ഓഫ് കൊത്ത'യാണ് സീസണിലെ ആദ്യ ചിത്രം. ഓഗസ്റ്റ് 24-നാണ് കൊത്ത റിലീസ് ചെയ്യുക. ദുൽഖർ ആരാധകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾ തെന്നിന്ത്യൻ പ്രേക്ഷകരെയും കൈയിലെടുത്തിരിക്കുകയാണ്. സിനിമയുടെ ആദ്യ ദിന ബുക്കിങ് ഹൗസ് ഫുള്ളായതോടെ അധിക സ്ക്രീനിംഗ് കൂടി ഒരുക്കിയിരിക്കുകയാണ് തിയേറ്ററുകൾ.

നിവിൻ പോളി നായകനാകുന്ന 'രാമചന്ദ്ര ബോസ് ആൻഡ് കമ്പനി'യാണ് ഓണത്തിനെത്തുന്ന മറ്റൊരു ചിത്രം. ഓഗസ്റ്റ് 25-ന് റിലീസിനെത്തുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഹനീഫ് അദേനിയാണ്. ഒരു മുഴുനീള ഹൈസ്റ്റ് ത്രില്ലർ ചിത്രമായൊരുങ്ങുന്ന സിനിമ യുഎഇ പശ്ചാത്തലമാക്കിയുള്ളതാണ്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്സും ചേർന്നാണ് രാമചന്ദ്ര ബോസ് ആൻഡ് കമ്പനിയുടെ നിർമ്മാണം.

നഹാസ് ഹിദായത്ത് ഒരുക്കുന്ന 'ആർഡിഎക്സ്' ആണ് ഓഗസ്റ്റ് 25-ന് റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രം. ആന്റണി വർഗീസ്, നീരജ് മാധവ്, ഷെയ്ൻ നിഗം എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്, സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സാണ്. സിനിമയുടെ ട്രെയ്ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അന്യഭാഷാ ചിത്രങ്ങളോട് കിടപിടിക്കുന്ന മാസ് ആക്ഷൻ ഫാമിലി ഡ്രാമയായിരിക്കും ചിത്രമെന്ന് അണിയറപ്രവർത്തകർ ഉറപ്പു നൽകുന്നു.

dot image
To advertise here,contact us
dot image