Top

'ഷാനുവിന് പിറന്നാൾ ആശംസകളുമായി ദുൽഖർ'; ഇരുവരും ഒരുമിച്ചുള്ള സിനിമ ഇനി എപ്പോഴെന്ന് ആരാധകർ

സിനിമ ജീവിതത്തിലെ ഏഴ് വർഷങ്ങൾ പിന്നിടുമ്പോൾ ഫഹദ് ഫാസിൽ എന്ന നടൻ തന്റെ ഓരോ സിനിമകളിലൂടെയും കാണികളെ അത്ഭുതപ്പെടുത്തുകയാണ്

8 Aug 2022 5:50 AM GMT
ഫിൽമി റിപ്പോർട്ടർ

ഷാനുവിന് പിറന്നാൾ ആശംസകളുമായി ദുൽഖർ; ഇരുവരും ഒരുമിച്ചുള്ള സിനിമ ഇനി എപ്പോഴെന്ന് ആരാധകർ
X

ഫഹദ് ഫാസിലിന് ജന്മദിനാശംസകളുമായി ദുൽഖർ സൽമാൻ. ഫേസ്ബുക് പോസ്റ്റിലൂടെയാണ് താരം പിറന്നാൾ ആശമാസകളുമായി എത്തിയത്. മലയാള ചലച്ചിത്ര മേഖലയിൽ തന്നെ ഏവരുടെയും ശ്രദ്ധ നേടിയ കൂട്ടുകെട്ടാണ് ഫഹദ്- നസ്രിയയും ദുൽഖർ- അമാനും. ഇവരുടെ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. ഫഹദിനും നസ്രിയക്കും കൂടുതൽ യാത്രകളും സ്വപ്നങ്ങളും ആഗ്രഹിക്കുന്നത് പോലെ സംഭവിക്കട്ടെ എന്നാണ് ദുൽഖറിന്റെ പിറന്നാൾ കുറിപ്പ്.

'ഷാനുവിന് ജന്മദിനാശംസകൾ, നിങ്ങൾക്ക് കൂടുതൽ ഉയരങ്ങൾ താണ്ടാൻ സാധിക്കട്ടെ, നിങ്ങൾക്കും നാച്ചുവിനും കൂടുതൽ യാത്രകളും സ്വപ്നങ്ങളും നിറവേറ്റാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു' ദുൽഖർ കുറിച്ചു. ദുൽഖറിന്റെ പോസ്റ്റിനു പിന്നാലെ ഫഹദിന് ആശംസകളുമായി നിരവധി പ്രതികരണങ്ങളും എത്തുന്നുണ്ട്. ഇരുവരും തമ്മിലുള്ള അടുത്ത ചിത്രത്തിനെ കുറിച്ചാണ് പ്രതികരണം.

സ്വാഭാവിക അഭിനയം കൊണ്ട് മലയാളി പ്രേക്ഷരെ ഞെട്ടിച്ച താരമാണ് ഫഹദ് ഫാസിൽ. തെന്നിന്ത്യയിൽ തന്നെ ശ്രദ്ധ നേടിയ താരത്തിന്റെ സിനിമ ജീവിതത്തിലേക്കുള്ള യാത്രയും വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഒരു സൂപ്പർ സ്റ്റാർ ആവുക എന്നതിനപ്പുറം ഓരോ സിനിമയ്ക്കും കഥാപാത്രങ്ങൾക്കും വേണ്ടി താരം എടുക്കുന്ന പരിശ്രമം കൊണ്ട് തന്നെ ഇന്ന് ഫഹദ് മറ്റ് മുൻനിര താരങ്ങളിൽ നിന്ന് വ്യത്യസ്തനാണ്.

'മലയൻകുഞ്ഞ്' എന്ന ചിത്രമാണ് ഫഹദിന്റേതായി പുറത്തിറങ്ങിയ പുതിയ ചിത്രം. താരത്തിന്റെ അഭിനയത്തിന് മികച്ച പ്രതികരണവും ലഭിച്ചിരുന്നു. ഒപ്പം കമൽ ഹാസൻ ചിത്രം 'വിക്രമിലും' അല്ലു അർജുൻ നായകനായ 'പുഷ്പ'യിലും ശ്രദ്ധേയ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തതോടെ തെന്നിന്ത്യയിലും ഫഹദിന് ആരാധകർ ഏറുകയാണ്. സിനിമ ജീവിതത്തിലെ ഏഴ് വർഷങ്ങൾ പിന്നിടുമ്പോൾ ഫഹദ് ഫാസിൽ എന്ന നടൻ തന്റെ ഓരോ സിനിമകളിലൂടെയും കാണികളെ അത്ഭുതപ്പെടുത്തുകയാണ്.

story highlights: 'Dulquer wishes Shanu tohappy birthday'Fans are asking when the two will film together

Next Story