Top

''ഋ' എങ്ങനെ സ്വരാക്ഷരമായി, കൈതപ്രം തിരുമേനിയോടും ചോദിച്ചു'; അല്‍ഫോന്‍സ് പുത്രന്‍

16 Feb 2022 2:10 PM GMT
ഫിൽമി റിപ്പോർട്ടർ

ഋ എങ്ങനെ സ്വരാക്ഷരമായി, കൈതപ്രം തിരുമേനിയോടും ചോദിച്ചു; അല്‍ഫോന്‍സ് പുത്രന്‍
X

മലയാള അക്ഷരം 'ഋ' എങ്ങനെ സ്വരാക്ഷരമായി. ഇങ്ങനെയൊരു സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. അതുപോലെ 'അം'എന്ന അക്ഷരവും സ്വരാക്ഷരത്തില്‍ അങ്ങനെ വന്നു എന്നും രണ്ടും നാക്ക് ഉപയോഗിക്കാതെ പറയാന്‍ പറ്റാത്തതിനാല്‍ അത് വ്യഞ്ജനാക്ഷരമായി മാറ്റേണ്ടതല്ലേയെന്നാണ് അല്‍ഫോന്‍സ് ചോദിക്കുന്നത്. തന്റെ ഈ സംശയം കൈതപ്രം തിരുമേനിയോട് ചോദിച്ചിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അല്‍ഫോന്‍സ് പുത്രന്റെ വാക്കുകള്‍

മലയാളം ഭാഷയില്‍ 'ഋ' എന്ന അക്ഷരം സ്വരാക്ഷരങ്ങളില്‍ എങ്ങനെ വന്നു ? സ്വരാക്ഷരം എന്നാല്‍ നാക്കും ചുണ്ടും മുട്ടാതെ പറയേണ്ട വാക്കുകള്‍ അല്ലെ ? ' ഋ ' പറയുമ്പോള്‍ എങ്ങന നോക്കിയാലും നാക്കു ഉപയോഗിക്കാതെ പറയാന്‍ പറ്റില്ല. ഞാന്‍ ഇതിനെ കുറിച്ച് കൈതപ്രം തിരുമേനിയോട് ചോദിച്ചു. അദ്ദേഹം പറഞ്ഞത് എന്റെ സംശയം ശെരിയാണ്. 'ഋ ' സ്വരാക്ഷരത്തില്‍ ഉള്‍പെടുത്താന്‍ പാടുള്ളതല്ല.

അതുപോലെ തന്നെ 'അം' ചുണ്ടു മുട്ടാതെ പറയാന്‍ പറ്റില്ല. അതും എങ്ങനെ സ്വരാക്ഷരത്തില്‍ വന്നു ? ഇത് രണ്ടും വ്യഞ്ജന അക്ഷരങ്ങളായി മാറ്റേണ്ടേ ? ഇല്ലെങ്കില്‍ തുടക്കം തന്നെ തെറ്റാവില്ലേ ഭാഷയില്‍? അല്‍ഫോന്‍സ് പുത്രന്‍.


Story Highlights; Director Alphonse Puthren expresses doubts about Malayalam alphabet

Next Story