Top

മമ്മൂട്ടിയുടെ ഭീഷ്- മാൻ; ഒപ്പം ജോക്കറായി ഷമ്മിയും; അനിമേഷൻ വീഡിയോ ശ്രദ്ധേയമാകുന്നു

ഭീഷ്- മാന്റെ ട്രെയ്‌ലർ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.

22 April 2022 4:37 AM GMT
ഫിൽമി റിപ്പോർട്ടർ

മമ്മൂട്ടിയുടെ ഭീഷ്- മാൻ; ഒപ്പം ജോക്കറായി ഷമ്മിയും; അനിമേഷൻ വീഡിയോ ശ്രദ്ധേയമാകുന്നു
X

'മിന്നൽ മുരളി'യിലൂടെ മലയാളത്തിന് മികച്ച ഒരു സൂപ്പർഹീറോയേയും സൂപ്പർവില്ലനെയും ലഭിച്ചു. വീണ്ടും അത്തരം കഥാപാത്രങ്ങൾക്കായി മലയാളി പ്രേക്ഷകർ കാത്തിരിക്കുകയാണ്. മമ്മൂട്ടിയും ഫഹദ് ഫാസിലും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഒരു സൂപ്പർഹീറോ ചിത്രം വന്നാലോ. അങ്ങനെയൊരു അനിമേഷൻ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം 'ഭീഷ്മപർവ്വ'ത്തിലെ മൈക്കിളും കുമ്പളങ്ങി നൈറ്റ്സിലെ ഫഹദിന്റെ ഷമ്മിയുമാണ് വീഡിയോയിലെ പ്രധാന കഥാപാത്രങ്ങൾ. സാത്വീകനായ സേതുരാമയ്യർ നീതിയ്ക്കായി ഭീഷ്- മാൻ ആകുന്നതും വില്ലനായി ഷമ്മി വരുന്നതുമാണ് വീഡിയോ. ഡിസിയുടെ സൂപ്പർവില്ലൻ ജോക്കറിനോട് സാമ്യതയുണ്ട് ഭീഷ്- മാന്റെ ഷമ്മിയ്ക്ക്. ഭീഷ്- മാന്റെ ട്രെയ്‌ലർ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.

നിദീപ് വർഗീസ് എന്ന വ്യക്തിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. വീഡിയോയ്ക്ക് സമൂഹ മാധ്യമങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നേരത്തെ നിദീപ് ഒരുക്കിയ നാടോടിക്കാറ്റിലെ ദാസന്റെയും വിജയന്റെയും അറബികുത്തും സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു.

story highlights: animation video starring mammootty as bheeshman and fahad as joker fahad

Next Story