ജോമോള്‍ 'അമ്മ' എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ പുതിയ വനിതാ ഭാരവാഹി

നടന്‍ സത്യന്റെ മകനെ അമ്മയിലേക്ക് പുതിയ കമ്മറ്റി സ്വാഗതം ചെയ്തു.
ജോമോള്‍ 'അമ്മ' എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ പുതിയ വനിതാ ഭാരവാഹി

കൊച്ചി: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതിന് ശേഷം 'അമ്മ' താര സംഘടന ആദ്യ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നു. നടി ജോമോളെ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ പുതിയ വനിത ഭാരവാഹിയായി തിരഞ്ഞെടുത്തു.

ഹേമ കമ്മറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. അതിനാല്‍ അഭിപ്രായ പ്രകടനം നടത്തില്ല. സോഷ്യല്‍ മീഡിയ ഇടപെടല്‍ സജീവമാക്കും. രമേശ് പിഷാരടി ഉന്നയിച്ച വിഷയം അവസാനിച്ചു. വിഷയം പരിഹരിക്കുന്നതിന് ഭരണഘടന ഭേദഗതി അടക്കം ആലോചിക്കാനും യോഗം തീരുമാനിച്ചു.

നടന്‍ സത്യന്റെ മകനെ അമ്മയിലേക്ക് പുതിയ കമ്മറ്റി സ്വാഗതം ചെയ്തു. സതീഷ് സത്യന്റെ അപേക്ഷ കിട്ടിയിട്ടില്ല. അദ്ദേഹത്തെ നേരിട്ട് ഫോണില്‍ ബന്ധപ്പെടും. മെമ്പര്‍ഷിപ്പ് നല്‍കാനുള്ള നടപടികള്‍ ആരംഭിക്കുവാനും യോഗത്തില്‍ ധാരണയായി. അര്‍ഹത ഉണ്ടായിട്ടും അമ്മയില്‍ അംഗത്വം നല്‍കിയില്ലെന്ന് സതീഷ് സത്യന്‍ ആരോപണം ഉന്നയിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com